ജാതി,മത,വർഗ്ഗ,വർണ്ണവിവേചന ഒട്ടുമേ വയറസിനില്ലന്നില്ലന്നു കണ്ടു.
ഇന്ദ്രജാലം കൊണ്ടു മാരികൾ മാറ്റിയോർ മായകൾ കാട്ടി മന്ത്രം ജപിച്ചവർ..
ക്കൊക്കെയും പ്രഹരമായ് കൂട്ടിലായി.
വേഷ ഭൂഷാധിയും തീനും കുടിയും പാശ്ചാത്യ സംസ്കാരം തേടിയവർ...
ക്രൂരമാം വൈറസിൻ പിടിയിലായി...
മത്സര ബുദ്ധിയാൽ ചെയ്തൊരാ ചെയ്തികൾ...
എല്ലാം വെറുതായായെന്നറിയുന്നു നാം.
ഒന്നിച്ചുനിൽകാൻ പഠിപ്പിച്ചവർ തന്നെ ഒത്തിരി അകലം ഗുണമെന്നു ചൊല്ലി.
പഴമയിലേക്കു മടങ്ങി പലർക്കും...
പഴങ്കഥ പറയാനും സമയമുണ്ടിപ്പോൾ.
വീട്ടുകാർ പലരും പരസ്പരം കണ്ടൂ...
കളിയും, ചിരിയും ,കുശലം പറച്ചിലും...
മുറ്റവും പൂക്കളും തൊടിയും മരങ്ങളും അഛനും അമ്മയും ഉണ്ണിയും പത്നിയും...
എല്ലാമെ കാണുവാൻ ഈശ്വരൻ തന്നുടെ...
വികൃതിയോ വെറുമൊരു ഓർമ്മപെടുത്തലോ ?.