(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പോരാടാം നാടിന്നായ്
പോരാടുവാൻ നേരമായിന്നു കൂട്ടരേ പ്രതിരോധ മാർഗത്തിലൂടെ കണ്ണി പൊട്ടിക്കാം നമുക്കീ
ദുരന്തത്തി നടി കളിൽ നിന്നും മുക്തി നേടാം ഒഴിവാക്കീടാം സ്നേഹസന്ദർശനം
നമുക്കൊഴിവാക്കീടാം ഹസ്തദാനം അൽപകാലം നാം അകത്തിരുന്നാലും പരിഭവിക്കേണ്ട
പിണങ്ങിടേണ്ട പരിഹാസരൂപനെ കരുതലില്ലാതെ നടക്കുന്ന സോദരേ കേട്ടുകൊൾക
നിങ്ങൾ തകർക്കുന്നതൊരു ജീവനല്ല ഒരു ജനതയെ തന്നെയല്ലേ ആരോഗ്യരക്ഷയ്ക്കു നല്കും
നിർദ്ദേശങ്ങൾ പാലിച്ചിടാം മടിക്കാതെ ആശ്വാസമേകുന്ന ശുഭവാർത്ത കേൾക്കുവാൻ ഒരു
മനസ്സോടെ ശ്രമിക്കാം ജാഗ്രതയോടെ ശുചിത്വബോധത്തോടെ മുന്നേറ്റിടാം ഭയക്കാതെ
ശ്രദ്ധയോടീ നാളുകൾ സമർപ്പിക്കാം ഈ ലോകനന്മയ്ക്കു വേണ്ടി