09:05, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb(സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
{
' വിഷുക്കണി"
പിന്നെയും ഒരു വിഷുക്കാലമെൻ
കണ്മുന്നിൽ
മഞ്ഞച്ചിരിയുമായ് കടന്നുപോയി
ഇതുവരെ തോന്നാതിരുന്നൊരു
നൊമ്പരം
ഇന്നെന്റെ ഹൃത്തിൽ - കിനിഞ്ഞിടുന്നു
ഒരു തരി കണിക്കൊന്ന
പൂവിനായ് ഞാൻ
എവിടൊക്കെ ഓടിനടന്നുവെന്നോ?
ആർക്കും പൂവില്ലാ, കണിവെയ്ക്കുവാൻ,
കൊന്നമരവുമൊട്ടെങ്ങുമേ
കാൺമതില്ല
കാശുകൊടുത്താലും, പൂവില്ല വാങ്ങുവാൻ
ആരാനു മുള്ളതോ കൊണ്ടുപോയി
മേടപ്പുലരിയിൽ പൂക്കേണ്ട കൊന്നകൾ
കാലത്തിൻ മുന്നേ പൂത്തുവിടർന്നു കൊഴിഞ്ഞുപോയി