പോരാടുവാൻ നേരമായി കൂട്ടരേ പ്രതിരോധ മാർഗത്തിലൂടെ ... കണ്ണി പൊട്ടിക്കാം നമുക്കി ദുരന്തത്തി - നലയടികളിൽ നിന്നു മുക്തി നേടാം .. ഒഴിവാക്കീടാം സ്നേഹസന്ദര്ശനം നമുക്കൊഴുവകീടാംഹസ്താദാനം അല്പകാലം നാം അകന്നിരുന്നാലും പരിഭവിക്കേണ്ട പിണങ്ങീടേണ്ട പരിഹാസരൂപേണ കരുതലില്ലാതെ നടക്കുന്ന സോദരേ കേട്ടുകൊൾക നിങ്ങൾ തകർക്കുന്നതൊരു ജീവനല്ല ഒരു ജനതയെതന്നേയല്ലോ? ആശ്വാസമേകുന്ന ശുഭവാർത്ത കേൾക്കുവാൻ ഒരു മനസ്സോടെ ശ്രമിക്കാം ജാഗ്രതയോടെ ശുചിത്വ ബോധത്തോടെ മുന്നേറിടാം ഭയക്കാതെ ശ്രദ്ധയോടി- നാളുകൾ സമർപ്പിക്കാം ഈ ലോക നന്മക്കു വേണ്ടി.....
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത