(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതി
തണലും പഴവും കാറ്റും പൂവും
തരുന്നതൊക്കെ
മരമല്ലേ.
ശലഭവും കിളിയും
പുഴുവും മൃഗവും
വളരാൻ കാരണം
മരമല്ലേ .
മഴയും പുഴയും
മണ്ണും മലയും
കാക്കുന്നതും
മരമല്ലേ.
മരങ്ങൾ വളർത്താൻ
സംരക്ഷിക്കാൻ
നമ്മളൊരുങ്ങണമെന്നെന്നും.