എൽ പി എസ് വള്ളക്കടവ്/അക്ഷരവൃക്ഷം/ ദുരന്തം

Schoolwiki സംരംഭത്തിൽ നിന്ന്
08:45, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejaashok (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ദുരന്തം

റോഡുകൾ നിശ്ചലം, നിരത്തുകൾ
ആളൊഴിഞ്ഞ കോണുകൾ
വാഹനങ്ങൾ, കടകൾ, പൂട്ടിയടപ്പിച്ചു
മനുഷ്യന് തടവറ സൃഷ്‌ടിച്ച ആ-കോവിഡ്
ഇങ്ങനെയൊരു ദിനരാത്രം ലോകത്താദ്യം
സർവവും തന്റെ കാൽകീഴിലെന്ന്‌ ..,
അഹങ്കരിച്ച മനുഷ്യാ ...
നിന്റെ സ്വാർത്ഥത എവിടെ പോയി
തനിക്ക് മാത്രമാണ് ഈ ഭൂമി
എന്ന് അഹങ്കരിച്ച മനുഷ്യാ
ഇത്രയും നെടുവീർപ്പ് ഉയർത്തിയ
പാവം അമ്മയാം ഭൂമിയെ
വെട്ടി കീറിയ മനുഷ്യാ
ജീവജാലങ്ങൾ ഓരോന്നിനും
വിലയുണ്ടെന്ന് മനസിലാക്കിയില്ല
ഭൂമിയുടെ കണ്ണുനീർ കണ്ടില്ല
അത്യാർത്തികൊണ്ട മനുഷ്യാ
അണുവിനെ പേടിച്ച് സ്വഭവനങ്ങളിൽ
ഒതുങ്ങി കൂടി ഇനിയെങ്കിലും
അഹന്ത മാറ്റു മനുഷ്യാ! .....
 

ഷഫ്‌ന
4 ബി എൽ പി എസ് വള്ളക്കടവ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത