ഗവ വി വി എച്ച് എസ് എസ് , കോടംതുരുത്ത്/അക്ഷരവൃക്ഷം/കാട്ടിലെ കൂട്ടുകാർ

07:37, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mka (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കാട്ടിലെ കൂട്ടുകാർ <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കാട്ടിലെ കൂട്ടുകാർ

അത്തിമരത്തിൻ കൊമ്പിലിരിക്കും
അണ്ണാൻ കുഞ്ഞൻ കൊതിച്ചൻ
അത്തിപ്പഴം കൊത്തിത്തിന്നാൻ പാത്തും പതുങ്ങീം വരുന്നുണ്ടേ
തക്കം നോക്കി അണ്ണാൻ കുഞ്ഞൻ അത്തിപ്പഴത്തിനരികത്തെത്തി
ആർത്തിയോടവൻ പൊട്ടിച്ചെടുത്തു
പെട്ടെന്നു തന്നവൻ വായിലിട്ടു
അയ്യോ പാവം അണ്ണാൻ കുഞ്ഞന്റെ കുഞ്ഞിക്കാൽ തെറ്റി താഴെ വീണു
അതു വഴി വന്ന കുരങ്ങച്ച നമ്മാവൻ അണ്ണാൻകണനെ രക്ഷിച്ചു
അങ്ങനെയിരുവരും ഒന്നിച്ചു ചേർന്നാ
അത്തിപ്പഴമെല്ലാം തിന്നു തീർത്തു


 

നാസിറ എൻ കെ
3A ഗവ.വി.വി.എച്ച്.എസ്സ് .എസ്സ്. കോടംതുരുത്ത്
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത