പി.കെ.എസ്.എച്ച്.എസ്.എസ് കാഞ്ഞിരംകുളം/അക്ഷരവൃക്ഷം/കോറോണയോട്

കോറോണയോട്

തിരപോലുയർന്നു നീ
തീ പോൽ പടർന്നു നീ
ഓരോ ജീവൻ്റെ
കണികകളിലേവമേ

നിന്നന്ധകാരത്തിൻ കെട്ടുകളി -
ലാടിയലയുന്നിവിടെ മർത്യ ജന്മങ്ങൾ
എവിടെയോ ജന്മമെടുത്തു നീയി -
ന്നിതാ ലോകർ തൻ ജീവനൊടുക്കിടുന്നു

തന്നെ ജനിപ്പിച്ചോരുടയവരില്ലാതെ
തന്നാൽ ജനിച്ചോരു പൈതങ്ങളില്ലാതെ
ആരെയും കാണാതെ ആരെയും കേൾക്കാതെ
ഏകനായ് മണ്ണിലലിഞ്ഞായിരങ്ങൾ


ചിരിക്കേണ്ട, ആനന്ദനൃത്തമാടേണ്ട നീ അതിജീവിക്കുമീ മണ്ണിൻ്റെ മക്കൾ
മനസ്സുകൊണ്ടൊന്നായി ചേർന്നു കൊണ്ടേ വരും
നിന്നെ തുരത്തിടും മണ്ണിനായീ ...


കൂട്ടമായ് കൂടാതെ അതിരുകളില്ലാതെ
ശുചിയാക്കും നമ്മെയും ഭൂമിയേയും
ഭീതിപൂണ്ടില്ല, ജാഗ്രത ചൂടിനാം
അതിജീവിക്കും നാം നിന്നെയേയും
അതിജീവിക്കും നാം നിന്നെയേ
 

വൈഷ്ണവി.യു .എസ്
11 C പി.കെ .എസ് .എച്ച്.എസ് .എസ് .കാഞ്ഞിരംകുളം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത