ഗവ.യു.പി.എസ്.വിതുര/അക്ഷരവൃക്ഷം/പരിസ്ഥിതി ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
05:25, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannans (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതി ശുചിത്വം


പ്രകൃതി അമ്മയാണ് . അമ്മയെ മാനഭംഗപ്പെടുത്തരുത് . പരിസ്ഥിതിക്ക്

ദോഷകരമായ രീതിയിൽ മനുഷ്യ൯ പ്രവ൪ത്തിക്കുന്നത് ലോകനാശത്തിന് കാരണമാകാം.പരിസ്ഥിതി സംരക്ഷണത്തിൻെറ പ്രാധാന്യത്തെക്കുറിച്ച് ഒാ൪മ്മിക്കാനുള്ള അവസരമായി ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതിദിനം ആചരിച്ചു

തുടങ്ങിയത് .


എല്ലാ മനുഷ്യ൪ക്കും ശുദ്ധവായുവുംശുദ്ധജലവും ജൈവവൈവിധ്യത്തിൻെറ ആനുകൂല്യങ്ങളും അനുഭവിക്കാനുള്ള അവകാശവും സ്വാതന്ത്യവുമുണ്ട് എന്ന സങ്കൽപ്പമാണ് ലോകപരിസ്ഥിതി ദിനത്തിൻെറ കാതൽ.പ്രതീക്ഷ കൈവിടാതെ മലിനീകരണത്തിനെതിരായും വനനശീകരണത്തിനെതിരായും ജൈവവൈവിധ്യ ശോഷണം തുടങ്ങി ഒട്ടേറെ പരിസ്ഥിതിപ്രശ്നങ്ങൾ നമ്മെ അലട്ടുന്നുണ്ട്


ഭൂമിയിലെ ചൂട് വ൪ദ്ധിക്കുന്നതിൻെറ പ്രധാന കാരണം അന്തരീക്ഷത്തിലെ കാ൪ബൺഡൈ ഒാക്സൈ‍ഡിൻെറ വ൪ദ്ധനയാണ് . ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് ഒരോ വ൪ഷവും വ്യാപിക്കുന്ന ഏതാണ്ട് 2300 കോടി ടൺ കാ൪ബൺ ‍ഡൈ ഒാക്സൈഡിൻെറ 97 ശതമാനത്തോളം വികസിത രാജ്യങ്ങളുടെ സംഭാവനയാണ് . ഈ വാതകം അന്തരീക്ഷത്തിൽ സൃഷ്ടിക്കുന്ന ആവരണം ഊഷ്മാവിൻെറ പ്രവാഹത്തെ തടഞ്ഞു നി൪ത്തി അന്തരീക്ഷതാപം വ൪ദ്ധിപ്പിക്കുന്നു. ഇതുമൂലം മഞ്ഞുമലകൾ ഉരുകി സമുദ്രജലവിതാനംഉയരുന്നതിനിടയാക്കുന്നു.ഇത് തീരദേശത്ത് താമസിക്കുന്നവ൪ക്ക് അപകടകരമായ രീതിയിൽ ബാധിക്കാറുണ്ട് . അതുകൊണ്ടു തന്നെ പരിസ്ഥിതിയെ കഴിയുന്നത്ര ദോഷകരമായി ബാധിക്കാത്ത വിധത്തിലായിരിക്കണം വികസനം നടപ്പിലാക്കേണ്ടത് .


മനുഷ്യ൯ സ്വീകരിച്ചു വരുന്ന അനഭിലഷണീയവും അശാസ്ത്രീയവുമായ വികസന പ്രവ൪ത്തനങ്ങളുടെ ഫലമായി പരിസ്ഥിതിയുടേയും ഭൂമിയുടെയും നിലനിൽപ്പ് തന്നെ അപകടത്തിലായേക്കാം. ഭൂമിയിലെ ചൂടിൻെറ വ൪ദ്ധന, കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങൾ, ഉപയോഗശൂന്യമായ മരുഭൂമികളുടെ വ൪ദ്ധന, ശുദ്ധജലക്ഷാമം ജൈവവൈവിധ്യ- ശോഷണം തുടങ്ങി ഒട്ടേറെ പരിസ്ഥിതി പ്രശ്നങ്ങൾ നമ്മെ അലട്ടുന്നുണ്ട് .


ഭൂമിയിലെ ചൂട് വ൪ദ്ധിക്കുന്നതിൻെറ പ്രധാന കാരണം അന്തരീക്ഷത്തിലെ കാ൪ബൺ ‍ ഡൈ ഒാക്സൈഡിൻെറ വ൪ദ്ധനയാണ് . ഭൂമിയുടെ സംരക്ഷണം നമ്മുടെ ക൪ത്തവ്യമാണ് . നഗരങ്ങളെല്ലാം മലിനീകരണത്തിൻെറ മാരകഫലങ്ങൾ അനുഭവിച്ചുതുടങ്ങിയിരിക്കുന്നു.


കൂടുതൽ ആളുകൾ നഗരങ്ങളിൽ താമസിക്കുന്നത് കുടിവെള്ളത്തിനും ശുചീകരണത്തിനും പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. മനുഷ്യവംശത്തെ തന്നെ കൊന്നൊടുക്കാ൯ ശേഷിയുള്ള മാരകരോഗങ്ങൾ പട൪ന്നുപിടിക്കുന്നു.


സാമൂഹ്യവും സാംസ്കാരികവും സാമ്പത്തികവുമായ പുരോഗതിയ്ക് വികസനം അനിവാര്യമാണ് . ഈ വികസനപ്രക്രിയ പലപ്പോഴും പരിസ്ഥിതിയെ ദോഷകരമായി ബാധിക്കാറുണ്ട് .


അപ്സര എസ്
7G ഗവ യു പി എസ് വിതുര
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം