ഗവ. എച്ച്.എസ്സ് .എസ്സ് ശൂരനാട്
ഗവ. എച്ച്.എസ്സ് .എസ്സ് ശൂരനാട് | |
---|---|
വിലാസം | |
ശൂരനാട് , ശൂരനാട് വടക്ക് പഞ്ചായത്ത്, ശാസ്താംകോട്ട ബ്ളോക്ക്, കൊല്ലം കൊല്ലം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊട്ടാരക്കര |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം & ഇംഗ്ലിഷ് |
അവസാനം തിരുത്തിയത് | |
15-02-2010 | Ghssooranad |
ഒരു സര്‍ക്കാര്‍ പൊതു വിദ്യാലയമാണിത്.
ചരിത്രം
വിജ്ഞാനദാഹികളായ നാട്ടുകാരുടെ ശ്രമഫലമായി 1949 ജൂണ്‍ മാസത്തില്‍, കളത്തൂര്‍ ശ്രീ. വി.ഗോപാലപിള്ള നല്‍കിയ ഒരേക്കര്‍ സ്ഥലത്ത് സ്ഥാപിതമായ ഇംഗ്ളീഷ് സ്ക്കൂളാണ് ഇന്നത്തെ ശൂരനാട് ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്ക്കൂള്‍. സ്ക്കൂള്‍ സ്ഥാപിക്കുന്നതിന് സര്‍വ്വശ്രീ. മുടിയില്‍ത്തറ വി.ഭാസ്ക്കര്‍, കുമ്പളത്ത് ശങ്കുപ്പിള്ള എന്നിവര്‍ നല്‍കിയ പ്രോല്‍സാഹനം സ്മരണീയമാണ്. തെന്നില ബംഗ്ളാവില്‍ ശ്രീ.എന്‍. ഗോവിന്ദപ്പിള്ള (പ്രസിഡന്റ്), കളത്തൂര്‍.വി.ഗോപാലപിള്ള(സെക്രട്ടറി) എന്നിവരുള്‍പ്പെട്ട 15 അംഗ കമ്മിറ്റിയാണ് സ്ക്കൂളിന്റെ നേതൃത്വം വഹിച്ചിരുന്നത്. 1954 – ല്‍ സ്ക്കൂളിലെ ആദ്യത്തെ എസ്.എസ്.എല്‍.സി. ബാച്ച് പരീക്ഷയെഴുതി. 1959 – ല്‍ വിദ്യാലയം സര്‍ക്കാര്‍ ഏറ്റെടുത്തു. തിരക്കേറിയ പൊതുറോഡിന് കിഴക്ക് വശത്ത് ഹയര്‍ സെക്കന്‍ഡറിയും, സ്ക്കൂള്‍ ഓഫീസുകളും , പടിഞ്ഞാറുവശം ഹൈസ്ക്കൂള്‍ വിഭാഗവും പ്രവര്‍ത്തിക്കുന്നു
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 2 കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
യു.പി.യ്ക്കം, ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപത്തഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- എന്‍.സി.സി..എയര്‍ വിംഗ്
- ഫുട്ബാള്‍ ടീം
- ഹാന്‍ഡ് ബാള്‍ ടീം
- അത് ലറ്റിക്സ് ടീം
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
സര്‍ക്കാര്‍ അധീനതയില്‍, കൊല്ലം ജില്ലാ പഞ്ചായത്തിന്റെ മേല്‍ നോട്ടത്തിലാണ് ശൂരനാട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്ക്കൂള്‍ പ്രവര്‍ത്തിക്കുന്നത്.ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ശ്രീമതി. ബേബി ഗിരിജയും ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ ശ്രീ.വിന്‍സെന്റ് ജോളിയുമാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ ആദ്യത്തെ ഹെഡ്മാസ്റ്റര്‍ മണപ്പള്ളി ശ്രീ.കെ.രാഘവന്‍ പിള്ളയായിരുന്നു. 1951 – ല്‍ ശ്രീ.കെ.ജി.പത്മനാഭപിള്ള ആദ്യത്തെ ഹൈസ്ക്കൂള്‍ ഹെഡ്മാസ്റ്ററായി ചുമതലയേറ്റു.
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
മണപ്പള്ളി ശ്രീ.കെ.രാഘവന്‍ പിള്ള,ശ്രീ.കെ.ജി.പത്മനാഭപിള്ള
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ശ്രീ. എം. ഗംഗാധരക്കുറുപ്പ് - മുന്‍ PSC ചെയെര്‍മാന്‍.
- ഡോ. സുജാതന്‍, മുന്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍, ഫോറന്‍സിക് വിഭാഗം മേധാവി.
- ഡോ. അഭിലാഷ്, കാര്‍ഡിയോളജിസ്റ്റ്, തിരുവനന്തപുരം മെഡിക്കല്‍ കോളേജ് .
- ഡോ. കമലാസനന്‍, നവഭാരത് ഹോസ്പിറ്റല്‍, ശാസ്താംകോട്ട
- ശ്രീ.കെ.സി.രാജന്‍, പൊതുപ്രവര്‍ത്തകന്‍
- ഡോ. അഭിലാഷ്, കാര്‍ഡിയോളജിസ്റ്റ്, തിരുവനന്തപുരം മെഡിക്കല്‍ കോളേജ് .
- ഡോ. സുജാതന്‍, മുന്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍, ഫോറന്‍സിക് വിഭാഗം മേധാവി.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="9.104809" lon="76.630325" zoom="11" width="350" height="350" selector="no"> 11.071469, 76.077017, G.H.S.S.Sooranad (G) 9.103326, 76.621871 Govt.H.S.S.Sooranad </googlemap>
<a href="http://itschool.gov.in/it@school.htm"><img src="itx.gif"></a>
<a href="http://education.kerala.gov.in/The official web site of the Department of General Education , Government of Kerala.htm"><img src="edx.jpg"></a>