ജി.യു.പി.എസ് ക്ലാരി/അക്ഷരവൃക്ഷം/ സാംക്രമിക രോഗം

സാംക്രമികരോഗം

മാലോകരെ നിശ്ചലമാക്കിയ മഹാമാരിയേ.........

അരികിലുള്ളവനെ അകറ്റിനിർത്തിയവൻ നീ........
അകലെയുള്ള മിത്രങ്ങളെ തളച്ചിട്ടതും നീ........
പള്ളിക്കൂടങ്ങൾ വിജനമാക്കിയതും നീ........
ആരാധനാലയങ്ങൾ ശൂന്യമാക്കിയതും നീ........
കളിസ്ഥലങ്ങളെ അപ്രസക്തമാക്കിയതും നീ........

ജീവൻ ത്യജിച്ചവർ ലക്ഷങ്ങളാണ്
നിൻ മുന്നിൽ..........
ജീവച്ഛവമായതും ലക്ഷങ്ങളാണ്
നിൻ മുന്നിൽ..........

നിലയ്ക്കട്ടെ നിൻ സംഹാരതാണ്ഡവം........
തിരികെത്തരൂ ആ സുവർണ്ണകാലം.........

 

മുഹമ്മദ് ജസീൽ കുന്നത്ത്
2 C ജി യു പി സ്‌കൂൾ ക്ലാരി
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത