കൊറോണ ഇത്തിരികുഞ്ഞനാണെങ്കിലും വലിയൊരു ലോകം പിടിച്ചുലച്ച കേമൻ നേരമില്ലാതെ പരക്കം പാഞ്ഞ മനുഷ്യൻ ഇന്ന് നേരം കളയാൻ പാടുപെടുന്നിതാ ഞാനെന്നഭാവം നടിച്ച മന്നവൻ മുട്ടുമടക്കുന്നു ഈ കോവിഡിൻമുന്നുലും സമ്പത്തും പദവിയും ഒന്നും വലുതല്ല ദൈവഹിതം മാത്രം ഭവിക്കും മർത്ത്യനിൽ ഒരുവേള ഇതൊരു അവസരമാണിത് പുറകോട്ടു ചിന്തിക്കാൻ, തിരിച്ചറിയാൻ തൊടിയിലേക്കിറങ്ങാൻ, നട്ടുനനക്കാൻ കുടുംബത്തോടൊപ്പമിരിക്കാൻ, സമയം ചെലവിടാൻ കല്ല്യാണ സൽക്കാരമൊന്നുമില്ലെങ്കിലും വിനോദയാത്രകളൊന്നുമില്ലെങ്കിലും പലതരം വിഭവങ്ങളൊന്നുമില്ലെങ്കുലും ജീവിക്കും മർത്ത്യൻ ആത്മ ധൈര്യത്തോടെ ഇത്തിരികുഞ്ഞൻ തെളിയിച്ചുതന്നു മനുഷ്യന് മറ്റൊരു രോഗവും സാക്ഷ്യപ്പെടുത്താത്ത പലതും
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത