St. joseph's H S Kunnoth/നല്ല നാളേയ്ക്കായ്

Schoolwiki സംരംഭത്തിൽ നിന്ന്
23:49, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- St. joseph's H S Kunnoth (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നല്ല നാളേയ്ക്കായ് <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നല്ല നാളേയ്ക്കായ്

ഒരു ചെറു പുഷ്പമായ്
വിരിയുന്നു ഭൂമിയിൽ
ലോകം മുഴുവനും
സുഗന്ധമേകാൻ

മൊട്ടു വിരിഞ്ഞല്ലയാവുന്ന വേളയിൽ
ചുറ്റുമേ കൂടുന്നു ഇറുത്തെടുക്കാൻ
ജൈവമാലിന്യമാണെന്ന ചിന്തയാൽ
മുദ്രകുത്തുന്നു നാം കുഞ്ഞിളം മനസ്സിനെ
സ്നേഹമാം ചുടുനിണം
കൊണ്ടു കഴുകിയാൽ
തൂമഞ്ഞുപോലവർ
വെണ്മയേകും.....