ജി ജി എച്ച് എസ് എസ് ചെറുകുന്നു/അക്ഷരവൃക്ഷം/കൊറോണ പഠിപ്പിക്കുന്ന പാഠങ്ങൾ

23:39, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GGVHSS (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ പഠിപ്പിക്കുന്ന പാഠങ്ങ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ പഠിപ്പിക്കുന്ന പാഠങ്ങൾ
നമ്മൾ ഇപ്പോൾ ഒരു മഹാമാരിയിലൂടെ കടന്ന് പോവുകയാണ് .എന്താണ് കൊറോണ ?

ഇത് ഒരു കൂട്ടം കോമൺ വൈറസുകളാണ് ഇതിന് സ്വന്തമായി ഒരു നിലനിൽപ്പില്ല ഇത് മറ്റുള്ളവരുടെ കോശത്തിൽ കയറി നിൽക്കുകയാണ് ചെയ്യുക. മനുഷ്യനുൾപ്പെടെയുള്ള സസ്തനികളെ ബാധിക്കുന്ന ഒരു വൈറസ് ആണ് കൊറോണ ഇത് ശ്വസനസംവിധാനത്തെ തകരാറിലാക്കും.

         "സാർസ് മെർസ് "എന്നീ ഗുരുതര രോഗാവസ്ഥയ്ക്ക് കാരണമാകുന്നു.കോറോണയിൽപ്പെട്ട' സാർസ് മെർസ് ' എന്നീ വൈറസുകൾ 2012ൽ മിഡിൽ ഈസ്റ്റിലാണ് ആദ്യമായി റിപ്പോർട്ട്‌ ചെയ്തിട്ടുള്ളത്. എന്നാൽ ഇപ്പോൾ പുതിയ തരം കൊറോണ വൈറസാണ് കണ്ടെത്തിയത് അതായത് മുമ്പ് ഇത് മൃഗങ്ങളിൽ മാത്രമാണ് ബാധിച്ചത് എന്നാൽ ആദ്യമായിട്ടാണ് മനുഷ്യരിൽ കണ്ടെത്തിയത്. ഇത് റിപ്പോർട്ട് ചെയ്യപ്പട്ടിട്ടുള്ളത് മധ്യ ചൈനയിലാണ്. (ചൈനയിലെ വുഹാൻ നഗരം )

ഈ വൈറസ് എങ്ങനെ പകരുന്നു?

          അസുഖമുള്ളവരുടെ സ്രവത്തിലൂടെ പകരും അതുപോലെതന്നെ സ്പർശനത്തിലൂടെയും പകരും. അതുകൊണ്ടാണ് ഇതിന് പരിഹാരമായി മാസ്കും സാനിറ്റൈസറും ഉപേയോഗിക്കാൻ ആരോഗ്യ വകുപ്പ് നമ്മോട് നിർദേശിച്ചത്. മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്കും മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കും പകരും

അത്കൊണ്ട് നമ്മുടെ വകുപ്പ് നമ്മോട് നിർദേശിച്ചു ആൾക്കൂട്ടം ഒഴിവാക്കണമെന്ന് ഈ വൈറസിന്റെ ലക്ഷണങ്ങൾ?

            രണ്ടു മുതൽ നാലുവരെയുള്ള ദിവസങ്ങളിൽ കഠിനമായ പനി, ന്യുമോണിയ, തലവേദന, തൊണ്ടവേദന, ജലദോഷം ,അസാധാരണമായ ക്ഷീണം, ശ്വാസതടസ്സം എന്നീ രോഗങ്ങൾ ഉണ്ടായിക്കഴിഞ്ഞാൽ തീർച്ചയായും പരിശോധിക്കണം. കാരണം ഇതാണ് ഈ വൈറസിന്റെ രോഗലക്ഷണങ്ങൾ.

ഇതിന് കൃത്യമായ മരുന്നോ വാക്സിനോ കണ്ടെത്തിയിട്ടില്ല അസുഖം വന്നാൽ ഒറ്റപ്പെട്ട കേന്ദ്രങ്ങളിലേക്ക് രോഗിയെ മാറ്റണം. ഇതിന് ഭയക്കേണ്ട ആവശ്യമില്ല മുൻകരുതൽ മതി. വീടും പരിസരവും നന്നായി വൃത്തിയാക്കുക, മാംസം, മുട്ട എന്നിവ നന്നായി വേവിച്ചതിന് ശേഷം മാത്രം കഴിക്കുക, കൈകൾ ഇടയ്ക്ക് ഇടയ്ക്ക് സോപ്പുപയോഗിച്ചു കഴുകുക, തുമ്മുമ്പോഴും,ചുമക്കുമ്പോഴും തൂവാല ഉപയോഗിക്കുക. പുകവലി ഒഴിവാക്കുക. ഭയക്കേണ്ടതില്ല ജാഗ്രത മതി നമുക്കൊറ്റക്കെട്ടായി നേരിടാം.

അഫ്ന മുനീ‍‍‍ർ
6 C ജി ജി വി എച്ച് എസ് എസ് ചെറുകുന്ന്
മാടായി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം