(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പൊട്ടിക്കാം നമുക്ക് ആ ചങ്ങലയെ
വിശ്വം ജയിച്ച മഹാമാരിയെ
ചെറുക്കുന്നു കൊച്ചു കേരളം
നയിക്കുന്നു നാടിൻ സാരഥികൾ
നേർവഴിക്കു നമ്മളെ
അനുസരിക്കാം അകന്നു നിൽക്കാം
സർക്കാർ നിയമം പാലിക്കാം
വിരുന്ന് പോകാതിരിക്കാം നമുക്ക്
വിലക്കിടാമതിഥികളെയും
ഇടക്കിടക്ക് കൈകൾ കഴുകാം
തൊടാതിരിക്കാം കണ്ണും മൂക്കും
അന്യരായി തന്നെ നിർത്തിടേണം
പരദേശികളാം ഉറ്റവരെ
ഒറ്റക്കെട്ടായ് തീരുമാനിക്കാം
ഒരു നല്ല നാളേക്കായ്
പരിശ്രമിക്കുന്നു ഗ്രാമപഞ്ചായത്തും
ആരോഗ്യ വിഭാഗവും പോലീസ് സേനയും
നമിച്ചിടാം നമുക്കവരെ
നാടിൻ കാവലാളുകളെ...