23:35, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23054(സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഏവരുടെയും അമ്മ
രാത്രിയിൽ മഴയായ് വന്നു നീ
താരാട്ടു പാടി
പുലരിയിൽ മഞ്ഞു തുള്ളിയായി മാറി
കൗതുകം വിടർത്തി
കാലത്ത് വെയിലായ് വന്നു നീ
എന്നെ തലോടി
സന്ധ്യയിൽ കുങ്കുമച്ചെപ്പ് നീ
തട്ടിത്തെറിപ്പിച്ചു സുന്ദരിയായി
നീയല്ലോ നിലാവും മേഘവും മഴയും
നീയല്ലോ പ്രകൃതി, ഏവരുടെയും അമ്മ... !