എസ്.എച്ച്.ജി.എച്ച്.എസ് മുതലക്കോടം/അക്ഷരവൃക്ഷം/കവിത

Schoolwiki സംരംഭത്തിൽ നിന്ന്
23:26, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abhaykallar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അതിജീവനം

അതിജീവനം
പോരാടുവാൻ നേരമായിന്നു കൂട്ടരെ...
പ്രതിരോധ മാർഗ്ഗത്തിലൂടെ
കണ്ണിപൊട്ടിക്കാം നമുക്കീ ദുരന്തത്തി-
ന്നലയടികളിൽ നിന്നും മുക്തിനേടാം
ഒഴിവാക്കിടാം സ്നേഹ സന്ദർശനം
നമുക്കൊഴിവാക്കിടാം ഹസ്തദാനം
അൽപകാലം നാം അകന്നിരുന്നാലും
പരിഭവിക്കേണ്ട പിണങ്ങിടേണ്ട
പരിഹാസരൂപേണ കരുതലില്ലാതെ
നടക്കുന്ന സോദരേ കേട്ടുകൊൾക..
നിങ്ങൾ തക‍ർക്കുന്നതൊരു ജീവനല്ല
ഒരു ജനതയെ തന്നെയല്ലേ ?
ആരോഗ്യരക്ഷക്കു ന‍‍ൽകും നി‍‍ർദ്ദേശങ്ങൾ
പാലിച്ചിടാം മടിക്കാതെ..
ആശ്വാസമേകുന്ന ശുഭവാർത്ത കേൾക്കുവാൻ
ഒരുമനസ്സോടെ ശ്രമിക്കാം
ജാഗ്രതയോടെ ശുചിത്വബോധത്തോടെ മുന്നേറിടാം...
ഭയക്കാതെ ശ്രദ്ധയോടീനാളുകൾ സമർപ്പിക്കാം.....
ഇൗ ലോകനന്മയ്ക്കുവേണ്ടി.........ഇൗ ലോകനന്മയ്ക്കുവേണ്ടി..

അക്ഷയ ബിജു
ഏഴ് സി SHGHS മുതലക്കോടം
തൊടുപുഴ ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത