സെന്റ് സെബാസ്റ്റ്യൻസ് യു.പി.എസ് കാപ്പാട്/അക്ഷരവൃക്ഷം/നേരിടാമൊന്നായ്

Schoolwiki സംരംഭത്തിൽ നിന്ന്
നേരിടാമൊന്നായ്


ഈ ലോക സുന്ദരഭൂമിതൻ തീരത്ത്
വന്നണഞ്ഞൊരു മഹാമാരിയെ
ശുചിത്വമെന്ന മൂന്നക്ഷരംകൊണ്ട്
നേരിടാം നമുക്ക് സോദരരേ
ശുചിത്വമെന്നാൽ അത് വ്യക്തിയേയും
വ്യക്തിയെന്നാൽ അത് വീടിനേയും
വീടെന്നാൽ അത് നാടിനേയും
നാടെന്നാൽ അത് ലോകത്തേയും
ശുചിയാക്കുമെന്ന് ഓർക്കുക നാം
ഈ ജീവയാത്രയിൽ ശുചിത്വം ഉണ്ടെന്നാൽ
ചെറുക്കാം ജയിക്കാം ഈ മഹാമാരിയെ
മുറിക്കാം കൊറോണതൻ കണ്ണിയെ
ഒരേ മനസ്സോടെ കരുത്തരായ്

ജസ്റ്റീന ട്രീസ ജിജോ
1 A സെന്റ്. സെബാസ്റ്റ്യൻസ് യു പി സ്കൂൾ കാപ്പാട്, കൊളക്കാട്
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം