എച്ച്.എസ്.മുണ്ടൂർ/അക്ഷരവൃക്ഷം/അസ്വദനക്കുറിപ്പ് - സിനിമ - വൈറസ്സ്

23:16, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Padmakumar g (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അസ്വദനക്കുറിപ്പ് - സിനിമ - വൈ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അസ്വദനക്കുറിപ്പ് - സിനിമ - വൈറസ്സ്

പേരാമ്പ്രയിൽ ഒരു കുടുംബത്തിൽ നിന്ന് ആരംഭിക്കുന്ന രോഗബാധ ചില ഡോക്ടർമാർക്ക് സന്ദേഹം ജനിപ്പിക്കുന്നു. രോഗം തിരിച്ചറിയുമ്പോഴേക്കും അത് പലരിലേക്കും പടർന്നു രോഗത്തിൻറെ ശേഷിപ്പുകൾ സമൂഹത്തെ എങ്ങനെ നിയന്ത്രിക്കുന്നു എന്ന ചിത്രം വിവരിക്കുന്നു .രോഗത്തിന്റെ ആവിർഭാവവും മരണവും പ്രതിരോധവും കൊണ്ട് ആദ്യപകുതി സജീവമാകുമ്പോൾ രണ്ടാം പകുതി രോഗത്തിൻറെ ഉറവിടം തേടി നടക്കുന്ന അന്വേഷണമാണ്. അതിനോട് ബന്ധപ്പെട്ട് കിടക്കുന്ന നിഗൂഢതകളും ചിത്രത്തിന് ത്രില്ലർ സ്വഭാവം ഉണ്ടാക്കുന്നു. ഒരുവശത്ത് രോഗം പത്തിമടക്കി അതിനു സമാന്തരമായി നിപ്പയുടെ ഉറവിടം തേടിയുള്ള യാത്ര കൊണ്ടെത്തിക്കുന്ന തിരിച്ചറിവുകളിൽ ആണ് ചിത്രം മുന്നോട്ടു പോകുന്നത്. നിപ്പയെ പ്രതിരോധിക്കുന്ന പോരാട്ടത്തിൽ കേരളത്തിൽ സ്വന്തം ജീവിതം ത്യജിച്ച ലിനി എന്ന നേഴ്സ് സിനിമയിൽ അഖില ആയി തൻറെ ജീവിതം ഒരിക്കൽ കൂടി പറയാൻ എത്തുന്നു എന്നത് എടുത്തു പറയേണ്ട കാര്യമാണ്

അക്ഷര എം
6 A എച്ച്.എസ്.മുണ്ടൂർ
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ