എസ് എ എൽ പി എസ് കാക്കാമൂല/അക്ഷരവൃക്ഷം
വീട്ടിനുള്ളിലെ അവധികാലം
അവധികാലം എന്ന് കേൾക്കുമ്പോൾ നമുക്കെല്ലാം വളരെ സന്തോഷമാണ് ,പ്രത്യേകിച്ച് വേനലവധി .പാഠപുസ്തകങ്ങൾ പഠിക്കേണ്ട,ഹോംവർക് ചെയ്യേണ്ട,സ്കൂളിൽ പോകേണ്ട കളിയും ചിരിയും മാത്രം.ഈ അവധിക്കാലത്തെകുറിച്ച എനിക്ക് ഒരുപാടു ആഗ്രഹങ്ങൾ ഉണ്ടായിരുന്നു.കൂട്ടുകാരുമൊത്തു പട്ടം പറത്തണം,ഊഞ്ഞാൽ ആടണം,ബീച്ചിലും പാർക്കിലും പോകണം,ബന്ധുക്കളുടെ വീട്ടിൽ പോയി അവിടുത്തെ കൂട്ടുകാരുമായി കളിക്കണം അങ്ങനെ ഒരുപാടു ആഗ്രഹങ്ങൾ.എന്നാൽ,125 നാനോമീറ്റർ ഉള്ള കൊറോണ എന്ന ചെറിയ വലിയ ഭീകരൻ ഈ ആഗ്രഹങ്ങളെ എല്ലാം തകർത്തു.ആദ്യമൊക്കെ സങ്കടം വന്നുവെങ്കിലും കൊറോണ എന്ന മഹാമാരിയെ പറ്റി കേട്ടപ്പോൾ വീടിനുള്ളിൽ ഇരിക്കുന്നത്നല്ലത് എന്ന മനസ്സിലായി.വീട്ടിനുള്ളിൽ ഇരുന്നു കളിയ്ക്കാൻ ഒരുപാടു കളികൾ പപ്പയും അമ്മയും പറഞ്ഞു തന്നു.ഈർക്കിൽകളി,കല്ലുകൊത്തു കളി, ഒളിച്ചുകളി, അക്ഷരപ്പാട്ടു,കടങ്കഥ പറയൽ,അങ്ങനെ ഒരുപാടു കളികൾ..... പല കളികളും ഞാൻ ആദ്യമായിട്ട് ആണ് കേൾക്കുന്നത്.അതോടൊപ്പം അമ്മയോടൊത്തു ചെടികളും പച്ചക്കറികളും നട്ടു പിടിപ്പിച്ചു.പ്രകൃതിയിൽ നിന്നുള്ള ചക്കയും മാങ്ങയും ആഞ്ഞിലിപ്പഴവുമൊക്കെ ഞങ്ങൾ കഴിച്ചു.ചക്കക്കുരുവും ആഞ്ഞിലിക്കുരുവും പുളിയങ്കുരുവും ഒക്കെ വറുത്തു തിന്നത് എനിക്ക് ഒരു പുതിയ അനുഭവം ആയിരുന്നു.എന്തിനേറെ ഈ അവധിക്കാലത്തെ കൂട്ടുകാർ വീട്ടിൽ ഉള്ളവർ തന്നെ ആയിരുന്നു. ഈ വീട്ടിനുള്ളിലെ അവധികാലം ഏറെ സന്തോഷം നിറഞ്ഞതാണ്
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ