എ.എം.എൽ.പി.എസ്. മുണ്ടംപറമ്പ/അക്ഷരവൃക്ഷം/ വിരുന്നുകാർ

Schoolwiki സംരംഭത്തിൽ നിന്ന്
22:57, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1206 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=വിരുന്നുകാർ <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വിരുന്നുകാർ

അമ്മയുടെ നിർബന്ധത്തിൽ മനു കഞ്ഞിയും മരുന്നും കഴിക്കാൻ എഴുന്നേറ്റു .പനിയുടെ ക്ഷീണം കാരണം പകുതി കഞ്ഞിയും മരുന്നും കുടിച്ചു .പിന്നെ നേരെ കിടക്കയിലേക്ക് ...ക്ഷീണം കാരണം വേഗം ഉറങ്ങി 'കോളിംഗ് ബെല്ലടിച്ചപ്പോൾ അമ്മ വാതിൽ തുറന്നു . പരിചയമില്ലാത്ത മൂന്നു പേരെ കണ്ട് അമ്മ ഞെട്ടി . "ആരാ ?" പൊട്ടിചിരിച്ചുകൊണ്ട് ഓരോരുത്തർ പറഞ്ഞു :"ഹ ...ഹ ...ഹ ...ഞാൻ മഞ്ഞപ്പിത്തം ....ഞാൻ ടൈഫോയ്ഡ് ..ഞാൻ കൊറോണ ....നിങ്ങളുടെ മനു ദിവസവും കുളിക്കാറുണ്ടോ ?പല്ല് തേക്കാറുണ്ടോ ?നഖം മുറിക്കാറുണ്ടോ ?ബാത്‌റൂമിൽ പോയ ശേഷം കൈ സോപ്പിട്ട് കഴുകാറുണ്ടോ ..?തിളപ്പിച്ചാറിയ വെള്ളമാണോ കുടിക്കുന്നത് ? ഭക്ഷണം കഴിക്കുന്നതിനു മുൻപ് കൈ നന്നായി കഴുകാറുണ്ടോ ...?......???" "ഇതൊന്നും അവൻ ചെയ്യാറില്ല "'അമ്മ സങ്കടത്തോടെ പറഞ്ഞു "ഞങ്ങൾ അവനോട് കൂട്ടുകൂടാൻ വന്നതാ ...അവനെ വിളിക്കൂ ...." മനു ഞെട്ടി ഉണർന്നു .അമ്മയുടെ അരികിലേക്കോടി .കരഞ്ഞുകൊണ്ട് അവൻ എല്ലാം പറഞ്ഞു .അമ്മ അവനെ ആശ്വസിപ്പിച്ചു . പിന്നീടുള്ള കാലം അവൻ നല്ലകുട്ടിയായി വളർന്നു

മുഹമ്മദ് ഷാമിൽ
1 -ഡി എ എൽ പി സ് മുണ്ടംപറമ്പ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ