രാധാകൃഷ്ണ യു.പി. സ്ക്കൂൾ, ചെക്കിക്കുളം/അക്ഷരവൃക്ഷം/കവിത

22:55, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13855 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കണ്ണി പൊട്ടിക്കാം <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കണ്ണി പൊട്ടിക്കാം

പോരാടുവാൻ നേരമായി
              ന്നു കൂട്ടരെ
പ്രതിരോധ മാർഗ്ഗത്തി
                             ലൂടെ
കണ്ണി പൊട്ടിക്കാം നമുക്കീ
                    ദുരന്തത്തിന-
ലയടികളിൽ നിന്നു
            മുക്തി നേടാം
ഒഴിവാക്കിടാം സ്നേഹ
        സന്ദർശന o
നമുക്കൊഴിവാക്കിടാം
           ഹസ്തദാനം
അൽപകാലം നാം അക
        ന്നിരുന്നാലും
പരിഭവിക്കേണ്ട പിണങ്ങി
        ടേണ്ട
പരിഹാസരൂപേണ കരുത
             ലില്ലാതെ
നടക്കുന്ന സോദരേ കേട്ടു
                    കൊൾക
നിങ്ങൾ തകർക്കുന്ന
      തൊരു ജീവനല്ലേ
ഒരു ജനതയെ തന്നെ അല്ലേ
ആരോഗ്യരക്ഷയ്ക്കു
     നൽകും നിർദേശങ്ങൾ
പാലിച്ചിടാം മടിച്ചിടാതെ
ആശ്വാസമേകുന്ന ശുഭ
     വാർത്ത കേൾക്കുവാൻ
ഒരു മനസ്സോടെ ശ്രമിക്കണം
ജാഗ്രതയോടെ ശുചിത്വ
   ബോധത്തോടെ മുന്നേ
   റിടാം ഭയക്കാതെ
 ശ്രദ്ധയോടീ നാളുകൾ
സമർപ്പിക്കാം
ഈ ലോകനന്മയ്ക്കായി

Naajiya
7c രാധാകൃഷ്ണ എ യു പി സ്കൂൾ
തളിപ്പറമ്പ് സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത /