ദൈവീക സാന്നിധ്യം നിറഞ്ഞ് നില്ക്കും പ്രകൃതിയാം തായയുടെ മടിത്തട്ടിലിരുന്ന് ധ്യാനിക്കാം സ്നേഹിക്കാം സ്നേഹ മഴയിൽ നനയാം പുഞ്ചിരിയോടെ വരവേല്ക്കാം നിർമ്മലമാം പ്രഭാതങ്ങളേയും വശ്യമാം സന്ധ്യകളേയും ചക്രവാള നിറക്കൂട്ടുകളേയും നിശബ്ദമാം നിശകളേയും ആലിംഗനം ചെയ്യാം കീറി മുറിക്കാതെ മലിനമാക്കാതെ ചേർന്നണഞ്ഞിരിക്കാം ആ ചൂടുമാറിൽ ഉയിരിന്നുണർവ്വായി...
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത