ജി.എച്ച്.എസ്.എസ്. പോരൂർ/അക്ഷരവൃക്ഷം/അകന്നിരിക്കാം...ഒന്നിച്ചിരിക്കാൻ.

Schoolwiki സംരംഭത്തിൽ നിന്ന്
22:12, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lalkpza (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അകന്നിരിക്കാം...ഒന്നിച്ചിരിക്കാൻ.

കൊറോണ എന്ന മഹാമാരി ലോകത്തെ മനുഷ്യരിൽ പടർന്നു പിടിച്ചിരിക്കുകയാണല്ലോ. ഇറ്റലി, അമേരിക്ക, ഫ്രാൻസ് ,സ്പെയിൻ ,ചൈന തുടങ്ങിയ രാജ്യങ്ങളിൽ ഒരുപാട് ആളുകൾ മരിക്കുകയും അതീവ ഗുരുതരാവസ്ഥയിൽ വെൻറിലേറ്ററിൽ ജീവന് വേണ്ടി മല്ലിട്ട് കിടക്കുകയും ആണ് എന്ന് നമുക്ക് അറിയാം. ലോകത്ത് ആദ്യമായി ഉണ്ടായ രോഗബാധയാണ് കൊറോണ അതായത് കോവ്ഡ് 19 ആർക്കും ഈ രോഗത്തെക്കുറിച്ച് അറിവില്ല .പലരാജ്യങ്ങളും ഇതേക്കുറിച്ച് ആശയക്കുഴപ്പത്തിലാണ് എന്ത് ചെയ്യണം, എന്താണ് യഥാർത്ഥ പ്രതിവിധി, ഇതിനു മരുന്നുണ്ടോ ഇത്തരം കാര്യങ്ങളൊക്കെ ഇന്നും ലോകരാജ്യങ്ങളിലെ വിവിധ ഡോക്ടർമാർക്കും, ശാസ്ത്രജ്ഞന്മാർക്കും ഇടയിൽ കോവിഡ് 19 നെ പറ്റി പലരും അജ്ഞരാണ്. എന്നാൽ ഇന്ത്യയിൽ സാമൂഹിക അകലം പാലിക്കുക വഴി അതുപോലെതന്നെ ലോക് ഡൗൺ തുടങ്ങിയവയിലൂടെ ലോക രോഗവ്യാപനത്തിന് എതിരെ സർക്കാർ തുടക്കത്തിൽതന്നെ കർശന നടപടികൾ സ്വീകരിക്കുക വഴി ഒരു പരിധിവരെ നമുക്ക് അതിനെ തടഞ്ഞുനിർത്താൻ കഴിഞ്ഞു

പ്രത്യേകം അഭിനന്ദനം അർഹിക്കുന്ന ഒരു കാര്യം എന്തെന്ന് വെച്ചാൽ ലോകാരോഗ്യ സംഘടനയും വിവിധ രാജ്യങ്ങളും ഇന്ത്യയുടെ നിലപാടുകളെ അംഗീകരിച്ചു എന്നതാണ്. ജനജീവിതം സാധാരണ നിലയിൽ കൊണ്ടുവരാൻ പോലും കുറേനാൾ കൂടി ക്ഷമാപൂർവം കാത്തിരിക്കേണ്ടി വരുമെന്നാണ് സർക്കാർ തീരുമാനത്തിൽ നിന്ന് വ്യക്തമാകുന്നത്. വിവിധ മാർഗരേഖയുടെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ സ്ഥിതിഗതികൾ അവലോകനം ചെയ്താണ് ഓരോ ദിവസവും വരുത്തേണ്ട മാറ്റങ്ങൾ എന്ന് സംസ്ഥാന സർക്കാർ നിർദേശിച്ചിരിക്കുന്നത് പ്രത്യേകമായി ഓരോ ദിവസവും ജോലി ചെയ്തു ജീവിക്കുന്ന ആളുകളുടെ ദുരിതങ്ങളും യാതനകളും എല്ലാം അവർക്ക് ഒരു മാസത്തോളമായി ജന ജീവിതം വഴിമുട്ടി നിൽക്കുകയാണ് അന്നന്നത്തെ അപ്പം കൊണ്ട് മാത്രം ജീവിതം മുന്നോട്ടു നീക്കി ജിവിക്കുന്ന ആഴുകൾ നമുക്ക് ചുറ്റുമുണ്ട്. വളരെ സഹായകമനസ്ഥിതിയുള്ള നമ്മളെ പോലുള്ള വിദ്യാർത്ഥികളാണ് ഭാവിയിലെ നല്ലൊരു സമൂഹം വളർത്തിയെടുക്കേണ്ടത് എന്നതിൽ യാതൊരു സംശയവുമില്ല രോഗബാധയുടെ തോതനുസരിച്ച്, വ്യാപനത്തിന്റെ തീവ്രത അനുസരിച്ച് വയനാട് ഒഴികെയുള്ള വടക്കൻ കേരളം മുഴുവനായി ഹോട്ട്സ്പോട്ട് നിർദ്ദേശിച്ചിരിക്കുകയാണ് നമ്മുടെ സർക്കാർ. അതുപോലെതന്നെ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്ത കണ്ണൂർ ജില്ലയുടെ സമീപവും എല്ലാം കണക്കിലെടുത്ത് കോഴിക്കോട് ജില്ലയെയും മുൾമുനയിൽ നിർത്താൻ കൊറോണക്ക് കഴിഞ്ഞു. കൊറോണയെ നമുക്ക് അകറ്റി നിർത്താം നമ്മൾ അൽപ്പകാലം അകന്നിരിക്കുന്നു എന്നത് വഴി പിന്നീട് നമുക്ക് ഒരുമിച്ച് ജീവിക്കാനുള്ള അവസരം ആണ് സംജാതമായി തീരുന്നത്. കടകൾ, അതുപോലെതന്നെ ഓഡിറ്റോറിയങ്ങൾ,ഷോപ്പിംഗ് മാളുകൾ,ക്ലബുകൾ, പാർക്കുകൾ, സിനിമാശാലകൾ, ജിം, വായനശാലകൾ തുടങ്ങിയവ ഒക്കെ അടച്ചു കഴിഞ്ഞാൽ നമുക്ക് ഈ കൊറോളയുടെ വ്യാപനം ഒരു പരിധി വരെ തടയാൻ കഴിയും. നമ്മൾ ക്രിയാത്മകമാവുക എന്നൊരു അർത്ഥം കൂടി ഈ രണ്ടാം ഘട്ടത്തിൽ നമ്മൾ പ്രതീക്ഷിക്കേണ്ടതുണ്ട്. അതോടൊപ്പം തന്നെ കടകളടച്ചുപൂട്ടുക വഴി,അതായത് ഒരു ടൗൺ മൊത്തം അടച്ചിടുക വഴി സമ്പൂർണ്ണ ശുചീകരണ പ്രവർത്തനം നടത്തുന്ന നടത്തുന്നതിന് ഏറ്റവും കൂടുതൽ സഹായകരമാകും. വരാൻ പോകുന്ന മഴക്കാലം കൂടി കണക്കിലെടുത്ത് പഴുതില്ലാത്തവിധം ശുചീകരണം നടത്തിയേ മതിയാകൂ. അമേരിക്ക പോലുള്ള വൻകിട ലോകരാജ്യങ്ങൾ ചെയ്തതുപോലെ കോവിഡിനെ പ്രതിരോധിക്കാൻ ടെസ്റ്റുകൾ കൊണ്ട് മാത്രം കഴിയില്ല സാമൂഹിക അകലം പാലിക്കുക എന്ന ഒറ്റ പ്രതിവിധി മാത്രമേ ഇത്തരം മഹാമാരിയെ ചെറുത്തു തോല്പിക്കാൻ നമുക്ക് കഴിയുകയുള്ളു.

നിദാ സലീം. സി.ടി.
9 c ജി.എച്ച്.എസ്.എസ്. പോരൂർ
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം