ഗവൺമെന്റ് വി.എച്ച്.എസ്.എസ്. തിടനാട്

Schoolwiki സംരംഭത്തിൽ നിന്ന്
00:35, 13 ഫെബ്രുവരി 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtckanjirappally (സംവാദം | സംഭാവനകൾ)
ഗവൺമെന്റ് വി.എച്ച്.എസ്.എസ്. തിടനാട്
വിലാസം
തിടനാട്

കോട്ടയം ജില്ല
സ്ഥാപിതം21 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ - ഇംഗ്ലീഷി
അവസാനം തിരുത്തിയത്
13-02-2010Mtckanjirappally



കോട്ടയം ജില്ലയുടെ കിഴക്കന്‍ പ്രദേശമായ മീനച്ചില്‍ താലൂക്കിലാണ് തിടനാട് എന്ന ഗ്രാമം. അദ്ധ്വാനത്തിലൂടെ മണ്ണില്‍ പൊന്നു വിളയിക്കുന്ന കര്‍ഷകരുടെ ഗ്രാമമാണിത്. റബ്ബറും, കപ്പയും. ചേനയും, വാഴയും ചേമ്പുമൊക്കെ കൃഷിചെയ്യുന്ന ഗ്രാമം. എന്നും ചിറ്റാറിന്റെ മൗനഗീതം കേട്ടുണരുന്ന ഗ്രാമം. ഈ ഗ്രാമത്തിന്റെ വെളിച്ചമാണ് തിടനാട് ഗവ: വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍. വെളിച്ചം സുഖമാണെന്നും തമസ്സു ദു:ഖമാണെന്നും ഒരു ജനതയെ പഠിപ്പിച്ച പഠിപ്പിക്കുന്ന സ്ഥാപനം. ഈ ഗ്രാമത്തിന്റെ സാമൂഹിക – സാംസ്കാരിക രംഗത്ത് പതിറ്റാണ്ടുകളായി ഒരുണര്‍ത്തുപാട്ടിന്റെ ശീലുമായി പുഞ്ചിരിച്ചുനില്ക്കുന്ന സ്ഥാപനം. ഗതകാല ചേതനയുടെ ഹൃദയത്തുടിപ്പുകള്‍ ഏറ്റുവാങ്ങിക്കൊണ്ട് ഒരു ഗ്രാമീണ ചൈതന്യത്തിന്‍റ്റെ നിറമുള്ള സ്മരണകള്‍ അയവിറക്കിക്കൊണ്ട് മോണകാട്ടിച്ചിരിക്കുന്ന ഈ വിദ്യാലയ മുത്തശ്ശിക്ക് ഒരുപാടു കഥകള്‍ പറയാനുണ്ട്. കുതിപ്പിന്റേയും കിതപ്പിന്റേയും കഥകള്‍ . പോരായ്മകളുടേയും പോരാട്ടത്തിന്റേയും കഥകള്‍.

ചരിത്രം

തിടനാട് ശിവക്ഷേത്രത്തിലെ ഓം‍കാര മയമായ ശംഖൊലികേട്ട് പള്ളിയുണരുന്ന തിടനാടിന് ശാലീനമായൊരു സാംസ്കാരിക പൈതൃകമാണുള്ളത്. നൂറ്റാണ്ടുകളെ നൂപുരമണിയിച്ച സെന്റ് ജോസഫ് പള്ളിയിലെ മണിനാദം ഏറ്റുവാങ്ങുന്ന ഈ നാടിന് ആതുല്യമായൊരു ആത്മിയ പരിവേഷമാണുള്ളത്. മീനച്ചിലാറിന്റെ തീരങ്ങളില്‍ ശാന്തിസൗരഭം തൂകുന്ന ഭരണങ്ങാനത്തിന്, പാണ്ഡവരുടെ പാദസ്പര്‍ശമേറ്റ പാരണം കാവിന് സമീപമുള്ള ഗ്രാമമാണ് തിടനാട്. ഭരണങ്ങാനം പോലെ തിടനാടും വന പ്രദേശമായിരുന്നു. “തടനാട്"എന്നായിരുന്നു ഈ പ്രദേശം ആദ്യം അറിയപ്പെട്ടിരുന്നത്. നാല്പതോളം ബ്രാഹബങ്ങള്‍ ഇവിടെ അധിവസിച്ചിരുന്നു. മധുര നാട്ടില്‍ നിന്നും പലായനം ചെയ്തെത്തിയ " വൈശ്വര്‍ " പിന്നീട് തടനാട്ടിലെത്തി വാസമുറപ്പിച്ചു. നാലുവശവും കുന്നുകളാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന പ്രദേശം എന്ന അര്‍ത്ഥത്തിലാണ് " തടനാട് " എന്നു വിളിച്ചിരുന്നത്. തിടനാട്ടിലെത്തിയ " തിരുവുടയാര്‍സ്വാമികള്‍ " മഹാദേവക്ഷേത്രത്തോടു ചേര്‍ന്ന് വൈഷ്ണവ ക്ഷേത്രം പണികഴിപ്പിച്ചു. കാലാന്തരത്തില്‍ " തിരുവുടയാര്‍നാട് " തിടനാടായി പരിണമിച്ചു . ശൈവ – വൈഷ്ണവ ഭക്തരുടെ സങ്കേതമായിരുന്നു തിടനാട്. മഹാത്മജി, സ്വാതന്ത്ര്യത്തിന്റെ അഗ്നി നാടെങ്ങും പരത്തുന്നതിനു മുബ് 1915 – ല്‍ (21.06.1915) ഈ ഗ്രാമത്തില്‍ അക്ഷര വെളിച്ചത്തിന് തിരിനീട്ടി ഒരു ലോവര്‍ പ്രൈമറി സ്കൂള്‍ ഈ ഗ്രാമത്തിലാരംഭിച്ചു. ഇന്നത്തെ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍റ്ററി സ്കൂളിന്റെ ആരംഭമായിരുന്നു അത്. ഇത് നാടിനൊരു പുതിയ സംഭവമായിരുന്നു. ഇന്ത്യ സ്വാതന്ത്ര്യം പ്രാപിച്ച് രണ്ട് വര്‍ഷം കൂടികഴിഞ്ഞാണ് (12.10.1949) ഈ എല്‍. പി സ്കൂള്‍ അപ്പര്‍ പ്രൈമറി സ്കൂളായി ഉയര്‍ന്നത്. പൂഞ്ഞാറിലും ഭരണങ്ങാനത്തും പോയി പഠിച്ചിരുന്ന കുട്ടികള്‍ക്ക് ആശ്വാസം പകര്‍ന്നു കൊണ്ട് 1974 – ല്‍ ഈ യു.പി സ്കൂള്‍ ഹൈസ്കൂളായും 1984 – ല്‍ തൊഴിലധിഷ്ഠിത ഹയര്‍സെക്കന്ററിയായും ഉയര്‍ന്നു. അക്ഷരം അഗ്നിയാണെന്നും അത് അജ്ഞനത്തിന്റെ അന്ധകാരത്തെ അകറ്റുമെന്നും കാണിച്ചുകൊടുത്ത ഈ സ്ഥാപനത്തെ ജനങ്ങള്‍ നെഞ്ചേറ്റി ലാളിച്ചു. അക്ഷരത്തിനു വിലപേശാത്ത, പ്രകാശത്തെ ഇഷ്ടപ്പെടുന്ന ഈ വിദ്യാലയം നാടെങ്ങും അറിയപ്പെടുന്നു. അന്യഗ്രാമങ്ങളില്‍ നിന്നു പോലും കുട്ടികള്‍ ഇവിടെയെത്തി. അനേകരുടെ അകക്കണ്ണുതുറപ്പിക്കാനും നാടിന്റെ സാംസ്കാരിക പാരമ്പര്യം ഉറപ്പിക്കാനും ഈ വിദ്യാലയം നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നു. വിജയശതമാനത്തിലും ഗുണനിലവാരത്തിലും കോട്ടയം ജില്ലയിലെ ഒന്നാം സ്ഥാനത്തെത്താന്‍ ഈ വിദ്യാലയത്തിനു കഴിഞ്ഞിരിക്കുന്നു.

ഭൗതികസൗകര്യങ്ങള്‍

ഒരേക്കര്‍ 50 സെന്റ് സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഒന്നു മുതല്‍ V H S S വരെ 22 ക്ലാസ്സ് മുറി കളിലായി അദ്യായനം നടക്കുന്നു. ഒരു കമ്പ്യൂട്ടര്‍ ലാബും‍‍ അതിനോടനുബന്ധിച്ച് ഒരു മള്‍ട്ടിമീഡിയാ റൂമും ഇവിടെ ഉണ്ട്. കംബ്യൂട്ടര്‍ ലാബിലും ഓഫീസിലുമായി 20 ഡെസ്കടോപ്പ് കംബ്യൂട്ടറും 2 ലാപ്പ്ടോപ്പും മൂന്ന് L C D പ്രൊജക്ടറും 29 ന്റെ ഒരു ടെലിവിഷനും ഒരു ഹാന്‍ഡിക്യാമും ഉണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലാബില്‍ ലഭ്യമാണ്. അതിവിശാലമായ ഒരു ലൈബ്രെറി,ഇതില്‍ ഹിന്ദി , ഇംഗ്ലീഷ് മലയാളം മുതലായ പുസ്തകങ്ങള്‍ കുട്ടികള്‍ക്ക് നല്‍കി വരുന്നു. സയന്‍സ് വിഷയങ്ങള്‍ക്കായി V H S S ക്കും ഹൈസ് സ്കൂളിനുമായി പ്രത്യേകം ലാബുകള്‍ ഉണ്ട്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

സ്കൗട്ടിന്റേയും ഗൈഡിംഗിന്റേയും ഒരു ശാഖഇവിടെ പ്രവര്‍ത്തിക്കുന്നു. രാജ്യ പുരസ്കാ ര്‍ നേടിയ ഒട്ടേറെ കുട്ടികള്‍ ഇവിടെ ഉണ്ട്. ശ്രീമതി ഓമന ടീച്ചറിന്റെ നേതൃത്വത്തില്‍ സ്കൂളി ന്റെ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ വളരെ സേവനം നല്‍കിവരുന്നു.

നമ്മുടെ സ്കൂളില്‍ ഇദംപ്രഥമമായി V H S S വിഭാഗത്തില്‍ നാഷണല്‍ സര്‍ വീസ് സ്കീമിന്റെ യൂണിറ്റ് പ്രവര്‍ത്തിച്ചു വരുന്നു. സാമൂഹ്യസേവന പ്രവര്‍ത്തനങ്ങളിലൂ ടെ കുട്ടികളുടെ വ്യക്തിത്വ വികസനവും വിദ്യാഭ്യാസപൂര്‍ത്തികരണവുമാണ് NSS ല ക്ഷ്യമാക്കുന്നത്. യൂണിറ്റ് പ്രവര്‍ത്തനത്തിന്റെ ഭാഗമായി കരിയര്‍ ഗൈഡന്‍സ് ക്ലാസു കള്‍ , ശുചീകരണപ്രവര്‍ത്തനങ്ങള്‍ എന്നിവ നടത്തുന്നു. പ്രോഗ്രാം ഓഫീസറായി ശാ ലിനിറാണി V . G സേവനം നടത്തി വരുന്നു.

കുട്ടികളിലെ കലാഭിരുചിയും തനതുപ്രവര്‍ത്തനങ്ങളും പരിപോഷിപ്പിക്കുന്നതിനും വേണ്ടി ക്ലസ് മാഗസിനുകള്‍ അധ്യാപകരുടെമേല്‍നോട്ടത്തില്‍ മലയാളം, ഇംഗ്ലീഷ്, ഹിന്ദി എന്നീ വിഷയങ്ങളില്‍ കാസ്സ് മാഗസിനുകള്‍ തയ്യാറാക്കുന്നു.

ശ്രീ PPS നമ്പൂതിരിയുടെ മേല്‍ നോട്ടത്തില്‍ വിദ്യാരംഗം കലാസാഹിത്യ വേദി പ്രവര്‍ത്തിക്കുന്നു. ഇതിലൂടെ കുട്ടികളുടെ കലാവാസനകളെ പ്രോത്സാഹിപ്പിക്കാനും വളര്‍ത്താനും പരിശീലനം നല്‍കുവാനും സഹായിക്കുന്നു.

  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്
  • സോഷ്യല്‍ സയന്‍സ് ക്ലബ്ശ്രീമതി മേരികുട്ടി എബ്രാഹമിന്റെ നേതൃത്വത്തില്‍ സോഷ്യല്‍ സയന്‍സ് ക്ലബ്ബ് പ്രവര്‍ത്തിക്കുന്നു. ക്ലബ്ബുകളുടെ നേതൃത്വത്തില്‍ പഠനയാത്രകള്‍ , ക്വിസ് മത്സരങ്ങള്‍ , പ്രദര്‍ശനങ്ങള്‍ എന്നിവ സംഘടിപ്പിക്കുന്നു. ജില്ലാതല സോഷ്യല്‍ സയന്‍സ് മേളയില്‍ ഇവിടുത്തെ കുട്ടികള്‍ സമ്മാനങ്ങള്‍ നേടുന്നു.
  • സയന്‍സ് ക്ലബ് ശ്രീമതി റാണി . പി . ജോര്‍ജിന്റെ നേതൃത്വത്തില്‍ സയന്‍സ് ക്ലബ് ഭംഗിയായി പ്രവര്‍ത്തിക്കുന്നു. കുട്ടികളുടെ ശാസ്ത്ര പരമായ കഴിവുകള്‍ വികസിപ്പിക്കുവാന്‍ ശാസ്ത്രപ്രദര്‍ശനം , ക്വിസ് മത്സരങ്ങള്‍ എന്നിവസംഘടിപ്പിക്കുന്നു.
  • മാത്​സ് ക്ലബ് ശ്രീ എം . ആര്‍ വിജയന്റെ നേതൃത്വത്തില്‍ മാത്​സ്ക്ലബ് പ്രവര്‍ത്തിക്കുന്നു. സബ്ജില്ല, ജില്ലാ മത്സരങ്ങളില്‍ ഗണിത ശാസ്ത്രവുമായി ബന്ധപ്പെട്ട മത്സരങ്ങളില്‍ കുട്ടിള്‍ സമ്മാനങ്ങള്‍നേടുകയും ചെയ്യുന്നു.
  • പരിസ്ഥിതി ക്ലബ്

ശ്രീ പി . ബി ഉഷാകുമാരി , എല്‍ . ബിന്ദു എന്നിവരുടെ നേതൃത്വത്തില്‍ ഹിന്ദിക്ലബ് പ്രവര്‍ത്തിക്കുന്നു. കുട്ടികളുടെ ഭാഷാ പരമായ വളര്‍ച്ചക്ക് ഉതകുന്ന രീതിയില്‍ മികച്ച പ്രകടനം ഹിന്ദി ക്ലബ് ഏറ്റെടുത്ത് നടത്തുന്നു.

  • കമ്പ്​യൂൂട്ടര്‍ ക്ലബ്

കംബ്യൂട്ടര്‍ പഠനത്തിനു പ്രാധാന്യം നല്‍കുന്നതിനുവേണ്ടി U P മുതല്‍ High Schoolവരെ കുട്ടികള്‍ക്ക് പരിശീലനം നല്‍കി വരുന്നു. 29 ഇഞ്ച് ടി . വി ഉള്‍പ്പെടുന്ന നല്ലൊരു മള്‍ട്ടിമീഡിയായും പ്രവര്‍ത്തിക്കുന്നു. ബ്രോഡ്ബാന്റ് ഇന്റെര്‍നെറ്റ് സൗകര്യം ഉപയോഗിച്ച് അതി നൂതന ആശയങ്ങള്‍ കുട്ടികളില്‍ എത്തിക്കാന്‍ ഇതുവഴി കഴ്യുന്നു.

  • ഇംഗ്ലീഷ് ക്ലബ്

ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം വളര്‍ത്തുന്നതിനും ഇംഗ്ലീഷില്‍ ആശയ വിനിമയം നടത്താനുള്ള കഴിവു വര്‍ദ്ധിപ്പിക്കുന്നതിനുമായി ഇംഗ്ലീഷ് ക്ലബ് വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു. ക്ലബംഗങ്ങള്‍ റവന്യൂജില്ലാടിസ്ഥാനത്തില്‍ നടത്തിയ ഇംഗ്ലീഷ് റോള്‍ പ്ലേ മത്സരത്തില്‍ സമ്മാനം നേടി.

കലാകായികരംഗത്ത് തുടര്‍ച്ചയായനേട്ടങ്ങള്‍ കൊയ്തുവരുന്നു. കലോത്സവങ്ങളില്‍ സബ്ജില്ലാടിസ്ഥാനത്തില്‍ വര്‍ഷങ്ങളായി ഗവര്‍മെന്റ് സ്കൂളിനുള്ള ഓവറോള്‍ കിരീടം നേടിവരുന്നു. V H S E , S S L C – യ്ക്ക് ഉയര്‍ന്ന വിജയശതമാനം കരസ്ഥമാക്കുന്നു. ഈ വിഭാഗങ്ങളില്‍ ഉയര്‍ന്ന ശതമാനം മാര്‍ക്ക് നേടുന്നകുട്ടികള്‍ക്ക് ഫാ. അലക്സ് ഐക്കര എന്‍ഡോവ്മെന്റ് , ശ്രീ രാമ മാരാര്‍ എന്‍ഡോവ്മെന്റ് , ശ്രീ A . P വിജയകുമാര്‍ സ്കോളര്‍ഷിപ്പ് , P . T . A ക്യാഷ് അവാര്‍ഡ് , വിവിധ വിഷയങ്ങളില്‍ എ പ്ലസ് നേടുന്നവര്‍ക്ക് അതതു വിഷയം പഠിപ്പിക്കുന്ന അധ്യാപകര്‍ , വിവിധ ക്ലബ്ബുകള്‍ എന്നിവര്‍ അവാര്‍ഡുകള്‍ നല്‍കുന്നു. ശ്രീ പൊന്‍കുന്നം വര്‍ക്കി ഈ സ്കൂളിലെ മുന്‍ അധ്യാപകന്‍ ആയിരുന്നു.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

  • T . G പുരുഷോത്തമന്‍ നായര്‍
  • രാമഭദ്രന്‍ നായര്‍
  • V . P ഇബ്രാഹിം
  • കോരുള ജോസഫ്
  • A കൃഷ്ണ മുരളി
  • 2001 – 02 T . സുഭദ്ര
  • 2002 – 03 V . M സധി
  • 2003 – 05 മേഴ്സികുട്ടി അബ്രാഹം
  • 2005 – 08 N . J തോമസ്
  • 2008 – 09 അംബിക എം
  • 2009 – ജുലൈ - സെലീനാമ്മ സെബാസ്റ്റ്യന്‍
  • 2009 - സെപ്തംബര്‍ - T . സുധാകരന്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  1. K J തോമസ് ഐ . പി . എസ്
  2. ഡോ . എം . എന്‍ വാസുധദവന്‍ നായര്‍
  3. ഫാ . അലക്സ് ഐക്കര

വഴികാട്ടി