ജി.എം.എച്ച്.എസ്. നടയറ/അക്ഷരവൃക്ഷം/ നമുക്ക് അതിജീവിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
22:02, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42057 (സംവാദം | സംഭാവനകൾ) ('*{{PAGENAME}}/നമുക്ക് അതിജീവിക്കാം | നമുക്ക് അതിജീവി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നമുക്ക് അതിജീവിക്കാം
                                                    നമുക്ക് അതിജീവിക്കാം  


ചൈനയിലെ വുഹാനിൽ നിന്നുണ്ടായ കൊറോണ വൈറസ് ഇന്ന് ലോകത്തിന്റെ നാനാഭാഗത്ത് പടർന്നു പിടിച്ചിരിക്കുകയാണ് .ഈ രോഗത്തിന് ഫലപ്രദമായ ചികിത്സ ഒന്നും തന്നെ ഇല്ല അതിനാൽ നാം രോഗപ്രതിരോധ ശേഷി വർധിപ്പിക്കേണ്ടതായിട്ടുണ്ട് അതിനായി നമുക്ക് ഒരുപാട് മുൻകരുതലുകൾ എടുക്കണം.ഇതിനായി നമുക്ക് വ്യക്തി ശുചിത്വം പാലിക്കണം.അനാവശ്യമായി പുറത്ത്‌ ഇറങ്ങാതിരിക്കുക അഥവാ പുറത്ത്‌ ഇറങ്ങണമെങ്കിൽ മാസ്‌കോ തൂവാലയോ ഉപയോഗിചു മുഖം മറക്കുക തിരികെ വന്നാൽ ഉടൻ തന്നെ കൈ കഴുകുക.വെറുതെ കൈ കഴുകിയാൽ പോരാ ഹാൻഡ് വാഷോ സോപ്പോ ഉപയോഗിച്ച് വൃത്തിയായി കഴുകുക.ആളുകൾ കൂടി നിൽക്കുന്ന ഇടങ്ങളിൽനിന്നും അകലം പാലിക്കുക.തുമ്മമ്പോഴും ചുമ്മക്കുമ്പോഴും മുഖം തൂവാല കൊണ്ട് മറക്കുക.മൃഗങ്ങളുമായി അടുത്ത് ഇടപെടാതിരിക്കുക .കാരണം ചിലപ്പോൾ മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്കും മനുഷ്യരിൽ നിന്നും മൃഗങ്ങളിലേക്കോ ഈ വൈറസ് പടരാൻ സാധ്യത ഉണ്ട് .ഈ വൈറസിനെ നമ്മുക്ക്തടയണം അതിനായി പനി,ചുമ ,ജലദോഷം ,ശ്വാസതടസം എന്നിവ ഉണ്ടങ്കിൽ മറ്റുള്ളവരുമായി അകലം പാലിക്കുക ഉടൻ തന്നെ ആരോഗ്യവകുപ്പുമായി ബന്ധപ്പെടുക.കൊറോണയോട് പൊരുതാൻ ഏറ്റവും അത്യാവശ്യമായ ആയുധം വ്യക്തി ശുചിത്വം ആണ് .അത് നമ്മുക്ക് പാലിക്കാം .കൊറോണയെ നമ്മുക്ക് കേരളത്തിൽ നിന്നും ഓടിക്കാം.അതിനായി ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ പാലിക്കുക .കൊറോണയെ കുറിച്ച് ആശങ്ക വേണ്ട ...............ജാഗ്രത മതി.

നൗഫൽ എൻ
8A ജി എം എച് എസ് നടയറ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം