ജി യു പി എസ് പൂതാടി/അക്ഷരവൃക്ഷം/പ്രത്യാശ
പ്രത്യാശ പ്രത്യാശ
അന്നൊരു ദിവസം കൊറോണയെ കുറിച്ച് അച്ഛനും അമ്മയും പറയുന്നതുകേട്ടു . പിന്നീടുളള ദിവസങ്ങളിൽ കൊറോണ എന്ന വാക്ക് കൂടുതൽ കേൾക്കാൻ തുടങ്ങി. അതൊരു വൈറസാണത്രേ....കൈകൾ ഇടയ്ക്കിടക്ക് കഴുകണമെന്ന് ടീച്ചർമാരും അച്ഛനും അമ്മയും പറഞ്ഞു തന്നു. പരീക്ഷയും ക്ളാസ്സും ഇല്ല എന്ന് അറിഞ്ഞപ്പോൾ ഞാൻ തുളളിച്ചാടി.പക്ഷെ അച്ഛൻെറ കൂടെ വണ്ടിയിൽ പോകാമെന്നും, അമ്മവീട്ടിൽ പോയി അടിച്ചുപൊളിക്കാമെന്നുംഉളള എൻെറ സ്വപ്നങ്ങളെല്ലാം വെറുതെയായി..... വീട്ടിൽ തന്നെയിരുന്ന് ഞാനും സഞ്ജുചേട്ടനും വായന ,ഷട്ടിൽ,ഫുട്ബോൾ ഓക്കെയായി സമയം കളയുന്നു. പുറത്തിറങ്ങാൻ പററില്ലെങ്കിലും ഞങ്ങൾക്ക് വിഷമമൊന്നുമില്ല.എനിക്ക് സഞ്ജുവും സഞ്ജുവിന് ഞാനും കൂട്ട്ഉണ്ടല്ലോ.മററ് സ്ഥലങ്ങളിലെ സ്ഥിതികളൊക്കെ അമ്മകാണിച്ചു തരാറുണ്ട്.ആഹാരത്തിൻെറയും സുരക്ഷിതത്തിൻെറയും വില ഞങ്ങൾക്ക് കുറച്ചെങ്കിലും മനസ്സിലായി എന്നതാണ് ഈ കൊറോണക്കാലം ഞങ്ങളെ പഠിപ്പിച്ചത്. നമ്മുടെ നൻമക്ക് വേണ്ടി പ്രവർത്തിക്കുന്ന എല്ലാവർക്കും എൻെറ കൂപ്പുകൈ.....
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ബത്തേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ബത്തേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- വയനാട് ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ