(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അമ്മയാം ഭൂമി
നിൽക്കു മാനവാതിരിഞ്ഞു നോക്കു നീ
നീ നട്ടപാപ വൃക്ഷത്തിൻ ചില്ലകൾ
നിന്നെ വരിഞ്ഞു മുറുക്കുവാനെത്തുന്നു
നീ വെട്ടി മുറിച്ച ഈ പ്രകൃതി തൻ-
രോദനങ്ങൾ നിൻ കാതിലലയടിക്കുന്നുവോ
പ്രളയമായി മഹാമാരിയായി നിന്നെയൊടുക്കുവാൻ
നിൻ പാപവൃക്ഷം ചില്ലകൾ നീട്ടുന്നു
ക്ഷമ പറഞ്ഞു നീ മടങ്ങിപ്പോവുക
നിന്റെ പെറ്റമ്മയായ പ്രകൃതി തൻ മടിയിൽ
തൊട്ടും തലോടിയും പുതുനാമ്പുകളെ
വളർത്തുക പ്രകൃതിയാം അമ്മയിൽ
പ്രകൃതിയാം അമ്മയെ സ്നേഹിച്ച് ലാളിച്ച്
പുതിയ വെളിച്ചത്തിനായ് മിഴികൾ തുറന്നീടുക .