21:47, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SALINIMS1982(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=ആൾ ദൈവം | color=3 }} <center> <poem> ചൈന തൻ മണ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ചൈന തൻ മണ്ണിൽ ജനിച്ചു വീണു
പിന്നെ ലോകം മുഴുവനും കീഴടക്കി
നോവൽ കൊറോണ വൈറസ് എന്നു വിളിച്ചു നാം
കൊവിഡ്-19 ന്ന് പേരുമിട്ടു
ആഴ്ചകൾ പിന്നിട്ടു മാസങ്ങൾ പിന്നിട്ടു
എങ്ങും മരണത്തിൽ താണ്ഡവമായി
കൂടി നിൽക്കേണ്ട പോയിടേണ്ട എങ്ങും
വീടിനുള്ളിൽ തന്നെ ജീവിതമായി
ഹസ്തദാനങ്ങൾ ഒഴിവാക്കി നാം
മാതൃകയാക്കീ കൂപ്പുകൈകൾ
മാസ്ക്കുകൾ വയ്ക്കാതെ പോയീടുവാൻ
നിർവാഹമില്ലാതെയായി നമ്മൾ
കോവിഡ് പ്രതിരോധത്തിൽ ഒന്നാമതായി
മാറീടുന്നു നമ്മൾ മലയാളികൾ
എന്നാലും ഏതാനും ജീവിതങ്ങൾ
മറ്റുള്ള ജീവനെ കാത്തിടുന്നു
ആരോഗ്യ പാലകർ എന്ന പേർ മാറ്റി നാം
ദൈവങ്ങൾ എന്ന് വിളിച്ചിടേണം