മുസ്ലീം എച്ച്.എസ്. ഫോർ ബോയിസ് കണിയാപുരം/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി

 
മലയാള നാട്ടിൽ മഹാമാരികൾ വന്നിട്ടും
പല കാലങ്ങളിൽ മഹാമാരികൾ
പല വിധം പലതരം കാലങ്ങളിലായ്
കറങ്ങി നടക്കുന്ന സൂക്ഷ്മാണുക്കൾ
കേര തിങ്ങും നാട്ടിൽ
ഒരു മെയ്യായി ഒരു മലരായി നാം മർത്യർ നേരിടും
മഹാമാരികൾക്ക് മതമില്ല
ജാതിയില്ല വർഗ്ഗ വർണ്ണങ്ങളില്ല
എങ്കിലും നാം പുൽകിടുന്നവയെല്ലാം
ഭാഷ ദേശാദികളില്ല
പണ്ഡിതനെന്നില്ലാ പാമരനെന്നില്ല
എല്ലാവരേയും ഒരുപോലെ ഗ്രസിച്ചിടും
മർത്യനെ ഗ്രസിച്ചീടുമീ സൂക്ഷമാണുക്കൾ
മാർഗ്ഗേ നശിപ്പിച്ചിടും നാം
വൃത്തിയോടെ വെടിപ്പോടെ മെയ്യും നഗരവും കാത്തിടും വൃത്തത്തിലാക്കിയിടും ഇവയെല്ലാം
നിശ്ചയം നിശ്ചയദാർഢ്യമുള്ളവർ മർത്യൻ
ഉലകത്തിലുള്ളവരെ നാം ഉയിരായി കാത്തിടും
കരളുറപ്പോടെ നാം ഒന്നായി
നേരിടും ഈ മഹാമാരിയെ
 

സഹദ് . റ്റി
9 A മുസ്ലീം എച്ച്.എസ്. ഫോർ ബോയിസ് കണിയാപുരം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത