സി.പി.പി.എച്ച്.എം.എച്ച്.എസ്. ഒഴൂർ/അക്ഷരവൃക്ഷം/ലോക്ക് ഡൗൺ
ലോക്ക് ഡൗൺ
അയ്യോ ... കട്ടിലിൽ നിന്നും നിലത്തു പതിച്ചു വേദനിച്ചു കരഞ്ഞ അനുവിനെ വാരി എടുത്തുകൊണ്ടു അമ്മ പറഞ്ഞു സാരല്ല്യാട്ടോ...അനു വിടർന്ന കണ്ണുകളോടെ അമ്മയെ നോക്കി. എന്താ മോളെ..? അമ്മ ചോദിച്ചു.അനു ഒന്നും മിണ്ടാതെ അമ്മയുടെ മടിയിൽ ഇരുന്നു കൊണ്ട് ആലോചിച്ചു. ചിലപ്പോഴൊക്കെ താൻ കട്ടിലിൽ നിന്നും വിഴുബോളൊക്കെയും ആരും ഉണ്ടാവാറില്ല.താൻ എഴുന്നേൽക്കുബോഴേക്കും അമ്മയും അച്ഛനും ജോലിക്ക് പോയിട്ടുണ്ടാവും . വീട്ടിലെ ആയയാണ് അവളെ ഒരുക്കുന്നതെല്ലാം.ലോക്കഡൗൺ കാരണം അച്ഛനുമമ്മയും വീട്ടിൽ ഉണ്ട്.ഈ കാലത്ത് എങ്കിലും അച്ഛനെയും അമ്മയെയും കിട്ടിയ സന്തോഷത്തിലാണ് അനുമോൾ ഇപ്പോൾ.വേനലിൻ നടുവിൽ പെയ്യുന്ന മഴപോലെ . ദ്രവിച്ചു പോകുന്ന ബാല്യത്തിൽ കുറച്ച് ദിനങ്ങൾ.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ