ജി.യു.പി.എസ്. ഭീമനാട്/അക്ഷരവൃക്ഷം/കണ്ണീർ മഴ
കണ്ണീർ മഴ
നല്ല ശാന്തമായ രാവ് എന്നിട്ടും ഉറക്കം വരുന്നില്ല. തണുത്ത ഇള൦ കാറ്റ് അവളെ തഴുകി എങ്ങോട്ടോ ഒഴുകിപ്പോയി .ദൂരെ കരിമ്പനകൾ ആടിയുലയുന്നു. മീനു ജനാലക്കരികിൽ പുറത്തേക്ക് നോക്കിയിരുന്നു. എവിടെ നിന്നോ ഒരു തേങ്ങൽ. അവൾ കാതോർത്തിരുന്നു. വീണ്ടും അതേ ശബ്ദം. ആരാണ് കരയുന്നതെന്ന് മനസ്സിലാകുന്നില്ല. ആ ശബ്ദം ദൂരേക്ക്.... ദൂരേക്ക് അകലുന്നപോലൊരു തോന്നൽ. പെട്ടന്ന്, ശക്തമായ ഒരു മഴ പെയ്തു .കാറ്റും ഇടിയും തമ്മിൽ വഴക്കുകൂടാത്ത ഒരു മഴ. - കുന്നുകൾ ഇടിച്ച് നിരത്തുമ്പോഴു൦ മരങ്ങൾ വെട്ടുമ്പോഴു൦ വയലുകൾ നികത്തുമ്പോഴു൦ ഇല്ലാതാവുന്ന പ്രകൃതി. ആ അമ്മയുടെ കണ്ണിൽ നിന്ന് ഇറ്റുവീണ ഒരു തുള്ളി കണ്ണുനീരാവാ൦ ഇത്. ഈ മഴ തനിക്കേകിയത് കണ്ണീർ മഴയാണല്ലേ ഈശ്വരാ........ തന്റെ ചിന്തകളിൽ ഒഴുകിയൊഴുകി മീനു ഒടുവിലെപ്പോഴോ ഉറക്കത്തിലേക്ക്.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മണ്ണാർക്കാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മണ്ണാർക്കാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- പാലക്കാട് ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ