കിടഞ്ഞി യു പി എസ്/അക്ഷരവൃക്ഷം/പരിസ്ഥിതി

20:59, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1259 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതി

ഈ ഭൂമിയിൽ വസിക്കുന്ന എല്ലാ ജീവജാലങ്ങളും പരിസ്ഥിതിയുമായി ബന്ധപ്പെട്ട് കിടക്കുന്നു. വായു,ജലം, സൂര്യപ്രകാശം, സസ്യജാലങ്ങൾ, ജന്തുക്കൾ എന്നിവയൊക്കെ ഇതിൽ ഉൾപ്പെടുന്നു. ഈ പ്രപഞ്ചത്തിൽ ജീവൻ നിലനിൽക്കുന്നത് ഭൂമിയിൽ മാത്രമാണെന്നാണ് ഇത് വരെ മനസ്സിലാക്കിയട്ടുള്ളത്. പരിസ്ഥിതി എന്നാൽ ഇവിടെയുള്ള ജീവജാലങ്ങളെ ആരോഗ്യത്തോടെ സംരക്ഷിക്കുന്ന പുതപ്പാണെന്ന് പറയാം.

  എന്നാൽ പരിസ്ഥിതിയുടെ യാഥാർത്ഥ്യമൂല്യം ആധുനിക മനുഷ്യന് മനസ്സിലായിട്ടില്ല. പരിസ്ഥിതി നമുക്ക് അനേകം പ്രയോജനങ്ങൾ തരുന്നു.പക്ഷെ അതൊന്നും തിരിച്ചടയ്ക്കാൻ നമുക്ക് പറ്റാറില്ല. വനങ്ങളും അതിലുള്ള മരങ്ങളും വിഷ വായുവിനെ അരിച്ചെടുത്ത് നമുക്ക് ശുദ്ധവായു ലഭ്യമാക്കുന്നു. സസ്യങ്ങൾ ജലം ശുദ്ധീകരിക്കുന്നു .മനുഷ്യൻ്റെ ചില ദുഷ്പ്രവൃത്തികൾ കാരണം പരിസ്ഥിതിക്ക് കാര്യമായ ദോഷങ്ങൾ കുറേ കാലമായി സംഭവിച്ചു കൊണ്ടിരിക്കുകയാണ്. വായു മലിനീകരണം, രാസവസ്തുക്കൾ, വന നശീകരണം, ആഗോളതാപനം, പ്രകൃതി വിഭവങ്ങളുടെ അമിതോപയോഗം എന്നിവയൊക്കെ പരിസ്ഥിതിയെ ദുർബലപ്പെടുത്തുന്നു. ശ്വസിക്കാനുള്ള ഓക്സിജൻ കുപ്പികളിലാക്കി കൊണ്ടു നടക്കേണ്ട കാലം വിദൂരമല്ല.
 നഗരങ്ങളെല്ലാം മലിനീകരണത്തിൻ്റെ മാരക ഫലങ്ങൾ അനുഭവിച്ചു തുടങ്ങിയിരിക്കുന്നു. കൂടുതൽ ആളുകൾ നഗരങ്ങളിൽ താമസിക്കുന്നത് കുടിവെള്ളത്തിനും ശുചീകരണത്തിനും പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. അതോടൊപ്പം മാരക രോഗങ്ങളും പടർന്നു പിടിക്കുന്നു.

ഭാവിതലമുറയ്ക്ക് വേണ്ടി എങ്കിലും പരിസ്ഥിതിയെ നമുക്ക് സംരക്ഷിച്ചേ മതിയാവൂ. അതിനുവേണ്ടി ഓരോരുത്തരും അവരുടേതായ സംഭാവനകൾ ചെയ്യേണ്ടത് അനിവാര്യമാണ്. അടിസ്ഥാനപരമായി കൂടുതൽ മരങ്ങളും ചെടികളും വച്ചുപിടിപ്പിക്കുക. വന നശീകരണം ഒഴിവാക്കുക, വായു മലിനീകരണം കുറയ്ക്കുക, പ്രകൃതിവിഭവങ്ങളെ ചൂഷണം ചെയ്യാതിരിക്കുക, ജലസ്രോതസ്സുകളെ മാലിന്യമുക്തമാക്കുമാക്കുക എന്നിവയൊക്കെ ചെയ്താൽ പരിസ്ഥിതി സംരക്ഷണം സാധ്യമാവുകയും നമ്മുടെ ഭൂമിക്ക് മാത്രമല്ല ഇനി വരുന്ന തലമുറയ്ക്കും വാസയോഗ്യം ആയിരിക്കാൻ സഹായിക്കുകയും ചെയ്യാം. ഇവയൊക്കെ ഓരോരുത്തരുടെയും കടമയായി കണ്ട് പ്രവർത്തിക്കേണ്ടതാണ്. വിദ്യാലയങ്ങൾക്ക് ഈ കാര്യത്തിൽ കാര്യമായ സ്വാധീനം സമൂഹത്തിൽ ചെലുത്താൻ സാധിക്കും. നമ്മുടെ നാട്ടിലെ പല വിദ്യാലയങ്ങളും ഇത്തരം പ്രവർത്തികൾ മാതൃകാപരമായി ചെയ്തുവരുന്നുണ്ട്. പരിസ്ഥിതി ദുർബലപെട്ടാൽ മനുഷ്യജീവിതവും ദുസ്സഹമായി തീരും. വിരലിലെണ്ണാവുന്ന പരിസ്ഥിതി പ്രവർത്തകർ മാത്രം വിചാരിച്ചാൽ പരിസ്ഥിതിയെ സംരക്ഷിക്കാൻ ആവില്ല എന്ന് നാം ഓർക്കണം.

നജ ഫാത്തിമ
7 എ കിടഞ്ഞി യു പി സ്കൂൾ
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT 1259 തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം