എൽ.എം.എസ്.എച്ച്.എസ്.എസ് അമരവിള/അക്ഷരവൃക്ഷം/ജാഗ്രത

Schoolwiki സംരംഭത്തിൽ നിന്ന്
20:11, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 281848 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ജാഗ്രത

മനുജാ ! നീ കരുതിയിരിപ്പൂ ......
എത്രയോവട്ടം എന്നന്തരംഗം
തുറന്നു കാണിപ്പൂ നിൻ മുമ്പിൽ
എൻ ചോര നീ ഊറ്റിക്കുടിച്ച്‌
ചണ്ടിയായ്‌ എന്നെ വലിച്ചെറിഞ്ഞില്ലേ
ഞാനപ്പോഴേ നിൻ മാർവിൽ
രൗദ്രഭാവത്തിലായി
എന്നിട്ടും നീ മനം തിരിഞ്ഞതില്ല
ഇപ്പോഴിതാ ഭൂഗോളത്തെ-
യാകമാനം നശിപ്പിക്കും വിധൗ
കൊറോണ വൈറസുമായി ......
ഇന്നോളം ഇക്ഷിതിയെ
സംഹരിച്ചില്ലല്ലോ ഈവിധം
മാറ്റുക ! മർത്യാ നിൻ മനോഭാവം
നിൻ വിചാരധാര നിൻ ചിന്താഗതി
വിധേയമാക്കൂ പ്രകൃതി തൻ മറവിൽ
ജാഗ്രതയോടെ നയിച്ചിടൂ നിൻ ജീവിതം
നല്ലൊരു നാളേയ്ക്കായി ......

ബ്ലസ് വിൻദാസ് ബി പി
10 F എൽ എം എസ് എച്ച് എസ് എസ് അമരവിള
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത