Schoolwiki സംരംഭത്തിൽ നിന്ന്
സദുദ്യേശം
അഞ്ചാം ക്ലാസ്സിലെ ക്ലാസ്സ് ലീഡറായിരുന്നു അമ്മു. അവളുടെ അധ്യാപകൻ വിദ്യാർഥികളോട് മുടങ്ങാതെ പ്രാർത്ഥനയിൽ പങ്കടുക്കണമെന്ന് പറഞ്ഞിരുന്നു. ഒരുദിവസം പ്രാർത്ഥനയിൽ ഒരുകുട്ടി മാത്രം വന്നില്ല ആരാണ് അത് എന്ന് പട്ടികയിൽ നോക്കിയപ്പോൾ..രാധ യാണെന്ന് മനസ്സിലായി. ലീഡർ അമ്മു രാധയോട് ചോദിച്ചു. നീ എന്താ ഇന്ന് പ്രാത്ഥനയിൽ വരാഞ്ഞത്. രാധ മറുപടി പറയാൻ തുടങ്ങിയതും അധ്യാപകൻ ക്ലാസ്സിൽ വന്നതും ഒരുമിച്ചായിരു. രാധേ.... നീ എന്താണ് ഇന്ന് പ്രാത്ഥനക്ക് വരാഞ്ഞത് അധ്യാപകൻ ചോദിച്ചു. അപ്പോൾ അവൾ പറഞ്ഞു. പതിവ് പോലെ ഞാൻ പ്രാത്ഥനക്ക് മുമ്പ് ക്ലാസ്സിൽ എത്തിയിരുന്നു. പക്ഷെ ക്ലാസ്സ് വൃത്തിയാക്കേണ്ട കുട്ടികൾ വൃത്തി ആക്കാതെ പ്രാത്ഥനക്ക് പോയി. ക്ലാസ്സിൽ പൊടിയും കടലാസ് കഷ്ണങ്ങളും ഉണ്ടായിരുന്നു. ഞാൻ ക്ലാസ്സ് വൃത്തിയാക്കാൻ തുടങ്ങി. ശുചിത്വത്തിന്റെ പ്രാധാന്യം സാർ അല്ലെ നമുക്ക് പഠിപ്പിച്ചു തന്നത്. വൃത്തിഹീനമായ സ്ഥലത്ത് വെച്ച് പഠിച്ചാൽ എങ്ങനെയാണ് അറിവ് ഉണ്ടാകുക. അത് കൊണ്ടാണ് ഞാൻഇത് ചെയ്തത്. രാധേ നീ ചെയ്‌തത് നല്ല പ്രവർത്തിയാണ്... 👏👏👏ഗുണപാഠം :സദുദ്ദേശത്തോടെയുള്ള പ്രവർത്തികൾ പ്രശംസാർഹമാണ്...
|