ഗവ ഠൗൺ യു പി എസ്സ് കിളിമാനൂർ/അക്ഷരവൃക്ഷം/ശുചിത്വം.

Schoolwiki സംരംഭത്തിൽ നിന്ന്
19:48, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42440 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വം. <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം.

ആരോഗ്യമുള്ളതും അസുഖങ്ങൾ ഇല്ലാത്തതുമായ ശരീരം. അതാണ് മനുഷ്യന്റെ ഏറ്റവും വലിയ സമ്പത്ത്. അതിനു വേണ്ടി നാം കുട്ടിക്കാലം മുതൽ പ്രയത്നിക്കണം. ആദ്യമായി ചെയ്യേണ്ടത് വ്യക്തിശുചിത്വം പാലിക്കുക എന്നതാണ്. 1. ഇടയ്ക്കിടെ കൈ സോപ്പുപയോഗിച്ച് കഴുകുക. 2. ശുചിമുറിയിൽ പോയ ശേഷം കൈകാലുകൾ സോപ്പ് ഉപയോഗിച്ച് കഴുകുക 3. ദിവസവും രണ്ടുനേരം കുളിക്കുക 4. വൃത്തിയുള്ള വസ്ത്രം ധരിക്കുക 5. രാവിലെയും വൈകുന്നേരവും പല്ലുതേക്കുക 6. ആഹാരത്തിനുശേഷം വായ് നല്ലവണ്ണം കഴുകുക. ഇത്തരം കാര്യങ്ങൾ നാം ശീലിക്കേണ്ടതാണ്. രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാൾ നല്ലതാണ് രോഗം വരാതെ നോക്കുന്നത്. വ്യക്തിശുചിത്വം പോലെ തന്നെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കേണ്ടതാണ്. വീട്ടിലെ പച്ചക്കറി അവശിഷ്ടങ്ങളും മറ്റും ഒരു കമ്പോസ്റ്റ് കുഴി നിർമിച്ച് അതിൽ നിക്ഷേപിക്കുക. ഇത് വീട്ടുവളപ്പിലെ അടുക്കള തോട്ടത്തിലേക്ക് വളമായി ഉപയോഗിക്കുകയും ചെയ്യാം. ഇതുവഴി വിഷരഹിതമായ പഴങ്ങളും പച്ചക്കറികളും നമുക്ക് ഉപയോഗിക്കാം. നാം ശുചിത്വം പാലിച്ചും സർക്കാർ നടപ്പിലാക്കിയ അടച്ചുപൂട്ടൽ പാലിച്ചത് കൊണ്ടും മാത്രമാണ് കോവിഡ് 19 എന്ന മഹാമാരിയെ ഒരു പരിധിവരെ പിടിച്ചു കെട്ടാൻ നമുക്ക് കഴിഞ്ഞത്. പല സമ്പന്ന രാജ്യങ്ങളും കോവിഡ് 19നു മുന്നിൽ പരാജയപ്പെട്ടപ്പോൾ നാം ഒറ്റക്കെട്ടായി നിന്ന് അതിനെ നിയന്ത്രണവിധേയമാക്കിയിരിക്കുകയാണ്.

ആത്മിക ബി എസ്
2 B ഗവ:ടൗൺ യു.പി.എസ്,കിളിമാനൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം