ജി എൽ പി എസ് അച്ചൂരാനം/അക്ഷരവൃക്ഷം/കഥ

Schoolwiki സംരംഭത്തിൽ നിന്ന്
19:36, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15234 (സംവാദം | സംഭാവനകൾ) ('*[[{{PAGENAME}}/കഥ| കഥ]] {{BoxTop1 | തലക്കെട്ട്= എന്റെ ലോക്ക്ഡൗൺ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എന്റെ ലോക്ക്ഡൗൺകാലം

പഠനോത്സവത്തിനും വാർഷികത്തിനും വേണ്ടി ടീച്ചർ എന്നെയും കൂട്ടുകാരെയും ഡാൻസ് പഠിപ്പിക്കുകയായിരുന്നു.അപ്പോഴാണ് സ്കൂൾ അടച്ചു എന്ന് ടീച്ചർ പറഞ്ഞത് ഞങ്ങൾക്കാർക്കും വിശ്വസിക്കാൻ കഴിഞ്ഞില്ല. വാർഷികത്തിന് തയാറായികൊണ്ടിരുന്ന ഞങ്ങൾക്കെല്ലാവർക്കും സങ്കടമായി. അന്നുതന്നെ അധ്യാപകരോട് യാത്ര പറഞ്ഞ് അമ്മയോടൊപ്പം വീട്ടിലേക്ക് പോയി. കോ വിഡ് - 19 എന്ന രോഗം പടരുന്നത് തടയുന്നതിനായി ലോക്ക് ഡൗൺപ്രഖ്യാപിച്ചു.എല്ലാവരും പുറത്തിറങ്ങാതെ സുരക്ഷിതരായി വീട്ടിൽത്തന്നെയിരിക്കണം. ഞങ്ങളെല്ലാവരും ഹാൻഡ് വാഷുകൊണ്ട് കൈകൾ എന്നും വൃത്തിയാക്കും. വൃത്തിയില്ലാത്ത കൈകളിലൂടെയാണ് രോഗാണുക്കൾ കൊറോണ വൈറസ് നമ്മുടെ ശരീരത്തിൽ കയറുന്നത്.കൊറോണയെ നശിപ്പിക്കാൻ സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ നന്നായി ഉരച്ചു കഴുകണമെന്നും ടി.വിയിൽ ഞാൻ കണ്ടു. എന്നെയും ഏട്ടനെയും അമ്മ പുറത്തേക്ക് വിട്ടില്ല. ഞങ്ങൾ വീടിനകത്ത് തന്നെയാണ് കളിക്കുന്നത്. അച്ഛനും അച്ഛച്ചനും വീട്ടിലുണ്ട്. അവർ ടിവിയിൽ ന്യൂസ് കാണും. എന്റെ വീടിന്റെ ടെറസ്സിൽ ഗ്രോബാഗിൽ കുറച്ച് പച്ചക്കറികൾ നട്ടിട്ടുണ്ട്. അവിടെ തക്കാളി ,വെണ്ട പച്ചമുളക് ,,,ചീരവഴുതന എന്നിവയുണ്ട്. ഞാനാണ് എല്ലാ ദിവസവും വെള്ളമൊഴിക്കുന്നത്. തക്കാളികൾ പഴുത്ത് നിൽക്കുന്നത് കണ്ടാൽ കൊതി വരും. ചാണകപ്പൊടിയാണ് വളം .ഇവയുടെ ഇല തിന്നുന്ന പുഴുക്കളെയും പ്രാണികളെയും പിടിക്കുന്ന ജോലി എനിക്കാന്.ഏപ്രിൽ 5 ന് 9 മണിക്ക് വീട്ടിൽ ലൈറ്റ് ഓഫാക്കി ഞങ്ങൾ ദീപം തെളിയിച്ചു.കഴിഞ്ഞ ആഴ്ച്ച കറിവേപ്പില തിന്ന രണ്ടു പുഴുക്കളെ കണ്ടു. ചിത്രശലഭത്തിന്റെ മുട്ട വിരിഞ്ഞ ലാർവകളാണ് അവയെന്ന് അമ്മ പറഞ്ഞു '. ഞാൻ അവയെ എടുത്ത് കുപ്പിയിലാക്കി. ശലഭത്തിന്റെ ജീവിതചക്രംഞങ്ങൾക്ക് മൂന്നാം ക്ലാസിൽ പഠിക്കാനുണ്ട്. ഞങ്ങളുടെ ടീച്ചർ അത് പ്രൊജക്ടറിൽ കാണിച്ചു തന്നിട്ടുണ്ട്. കുപ്പിയിലെ ലാർവകൾക്ക് ഞാൻ എന്നും കറിവേപ്പില ഇട്ടു കൊടുത്തു. കുറച്ച് ദിവസങ്ങൾ കഴിഞ്ഞു.തീറ്റ നിർത്തി അവ പ്യൂപ്പയായി. കുറേദിവസങ്ങൾ കഴിഞ്ഞു പ്യൂപ്പയുടെ പുറന്തോട് ഉണങ്ങിവരുന്നുണ്ട്. ഇനി അവ ചിത്രശലഭമാവും അതിനായി ഞാൻ കാത്തിരിക്കയാണ്. കൊറോണക്കാലം എത്രയും പെട്ടെന്ന് കഴിയട്ടെ' എന്നിട്ടു വേണം എനിക്കും പുറത്തിറങ്ങി എന്റെ ശലഭങ്ങളെപ്പോലെ തുള്ളിക്കളിക്കാൻ

പവൻകൃഷ്ണ
3 ജി എൽ പി എസ് അച്ചൂരാനം
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ