ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
തകർക്കണം തകർക്കണം നമ്മളീ കൊറോണയെ തുരത്തണം തുരത്തണം നമ്മളീ ലോകഭീതിയെ ഭയപ്പെടണ്ട കരുതലോടെ ഒരുമയോടെ നീങ്ങിടാം മുന്നിൽ നിന്ന് പടനയിച്ച് കൂടയുണ്ട് പോലീസും മാസ്ക്ക് കൊണ്ട് മുഖംമറച്ച് അണുവിനെ അകറ്റിടാം കൈകഴുകി കൈതൊടാതെ പകർച്ചയെ മുറിച്ചിടാം തകർത്തണം തുരത്തണം നമ്മളീ കൊറോണയെ വെറുതയുള്ള യാത്രകൾ ഒക്കെയും ഒഴിവാക്കിടാം വൃദ്ധരും കുഞ്ഞുങ്ങളും വീടൊതുങ്ങി നിൽക്കണം ഒരുമയോടെ കരൂതലോടെ നാടിനായി നീങ്ങിടാം തകർത്തിടാം നമ്മളിൽ നിന്ന് മാരിതൻ കണ്ണിയെ തുരത്തിടാം നാട്ടിൽ നിന്നെന്നേക്കുമീ ഭീതിയെ തകർക്കണം തകർക്കണം നമ്മളീ കൊറോണയെ......
സാങ്കേതിക പരിശോധന - Panoormt തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത