സെന്റ് ജോർജ് എച്ച്. എസ്സ്. വേളംകോട്/എന്റെ ഗ്രാമം

അറിവ് ആനന്ദമാണ് . ആശ്രയമാണ്.അന്നവും ആയുധവുമാണ്. അയല്‍ക്കാരന്റെയും , അവനവന്റെയും അറിവും ആരോഗ്യവുമാണ് സാമൂഹ്യ സുസ്ഥിതി സാധ്യമാക്കുന്നത്. സത്യവും സമൃദ്ധിയും സമാധാനവും ലക്‍്യമാക്കുന്ന അറിവ് നിറയാനും പകരാനുമുള്ളതാണ്. അതിനാല്‍ ​ "എന്റെ നാടിനെ" അറിയാനുള്ള - അറിയിക്കാനുള്ള ഒരു ശ്രമമാണ് ഈ പ്രവര്‍ത്തനത്തിലൂടെ ഞങ്ങള്‍ ലക്ഷ്യമാക്കുന്നത്.

     പശ്ചിമഘട്ടത്തിന്റെ പടിഞ്ഞാറന്‍ ചരിവില്‍ ഗാംഭീര്യത്തോടെ തലയുയര്‍ത്തി നില്ക്കുന്ന മലയോര മേഘലയുടെ ഒരു ഭാഗമാണ് വേളംകോട് ഗ്രാമം.