23549/കഥ
പരിസ്ഥിതി സംരക്ഷണം
സുന്ദരമായ ഈ പ്രകൃതി ദൈവ ദാനമാണ് .ശ്വസിക്കാൻ ആവശ്യമായ വായുവും ശുദ്ധ ജലവും ഭക്ഷണവും എല്ലാം പ്രകൃതിയിൽ നിന്നും ലഭിക്കുന്നു .എന്നാൽ നമുക്ക് ജീവിക്കാൻ ഉള്ളത് എല്ലാം തരുന്ന പ്രകൃതി മാതാവിനോട് നാം എന്താണ് ചെയ്യുന്നത്? ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് പരിസ്ഥിതി മലിനീകരണം .നാം ഇന്ന് വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾക്കു കണക്കില്ല . അത് മണ്ണിനെയും വായുവിനെയും ജലത്തെയും ഒരു പോലെ വിഷമയമാക്കുന്നു.രാസവസ്തുക്കളുടെ അമിത ഉപയോഗം പരിസ്ഥിതിയെ നശിപ്പിച്ചുകൊണ്ടിരിക്കുന്നു .ഇവ മണ്ണിനെ നശിപ്പിക്കുന്നു .കുടിവെള്ളം മലിനമാക്കുന്നു. മറ്റു ജീവികളുടെ ആവാസ മേഖലയിലേക്കുള്ള മനുഷ്യന്റെ കടന്നു കയറ്റം ഒട്ടേറെ ജീവികളുടെ വംശനാശത്തിന് കാരണമാകുന്നു . ജനപ്പെരുപ്പത്തിന്റെയും വ്യവസായിക വളർച്ചയുടെയും ഭാഗമായും കാട് നശിപ്പിക്കപ്പെടുകയാണ് .പ്രകൃതിയുടെ ശ്വാസകോശങ്ങൾ ആയ മരങ്ങൾ നശിപ്പിക്കപ്പെടുമ്പോൾ നാം നമ്മുടെ നിലനിൽപ്പിനെ തന്നെയാണ് ചോദ്യം ചെയ്യുന്നത് . മാലിന്യങ്ങൾ നല്ല രീതിയിൽ സംസ്കരിച്ചും ,മരങ്ങൾ നട്ടുപിടിപ്പിച്ചും ,ജലാശയങ്ങൾ മലിനമാക്കാതെയും ,ജൈവ കൃഷിരീതിയിലൂടെയും ,അധികമായ വായുമലിനീകരണം നടത്താതെയും നമുക്ക് നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കാം .അന്തരീക്ഷത്തിലെ ഓക്സിജന്റെ അളവ് വർദ്ധിക്കാനും,ശരിയായ കാലാവസ്ഥ ലഭിക്കാനും ,ശുദ്ധജലം ലഭിക്കാനും പ്രകൃതിയെ സംരക്ഷിച്ചേ മതിയാകൂ.പരിസ്ഥിതി സംരക്ഷിക്കേണ്ടത് ഓരോ പൗരന്റെയും കടമയാണ് . കരയെയും ,ജലത്തെയും ,വായുവിനെയും സംരക്ഷിച്ചു നമുക്ക് നമ്മുടെ പ്രകൃതിയെ സംരക്ഷിക്കാം.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മാള ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മാള ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തൃശ്ശൂർ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ