പള്ളിത്തുറ. എച്ച്.എസ്.എസ്/അക്ഷരവൃക്ഷം/സൂചനകൾ

Schoolwiki സംരംഭത്തിൽ നിന്ന്
18:37, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pallithurahsspallithura (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= സൂചനകൾ <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സൂചനകൾ

നമ്മുടെ പൂർവ്വികർ പ്രകൃതിയെ ആശ്രയിച്ച് കൃഷി ആരംഭിച്ചു.അടിസ്ഥാന ആവശ്യങ്ങളായ പാർപ്പിടം, ആഹാരം, ജലം, വായു എന്നിവയ്ക്ക് പ്രകൃതിയെ ആശ്രയിച്ചു. അതിനാൽ പ്രകൃതിയുടെ സംരക്ഷണം അവന്റെ നിലനിൽപ്പായി അവൻ കണ്ടു. മനുഷ്യൻ കാലാന്തരത്തിൽ പ്രകൃതിയെ ചൂഷണം ചെയ്യാൻ തുടങ്ങി. അതിനെതിരെ പ്രകൃതി പലതവണ സൂചനകൾ നൽകിയിട്ടുണ്ട്. പ്രകൃതി നശീകരണം പലതരത്തിലുള്ള ദുരന്തങ്ങൾ മനുഷ്യനു സമ്മാനിച്ചു. മനുഷ്യന്റെ അത്യാർത്തി മൂലം അവൻ കുന്നുകളും മലകളും ഇടിച്ചു നിരത്തി. വനങ്ങൾ നശിപ്പിച്ചു. പക്ഷികളും വന്യമൃഗങ്ങളും നാട്ടിലേക്ക് വിരുന്നുകാരായി എത്താൻ തുടങ്ങി. വായുവും ജലവും മലിനമായി. അങ്ങനെ വരുംതലമുറയ്ക്ക് ജീവിതം അസാധ്യമായി. പ്രകൃതിതന്നെ നിലനിൽപ്പിനായി ആർത്തിമൂത്ത മനുഷ്യനെ നശിപ്പിക്കുവാൻ വന്യമൃഗങ്ങളിലൂടെ മാരകമായ വൈറസുകളെ ഭൂമിയിലേക്കയച്ച് മനുഷ്യജീവന് വിലപേശി തുടങ്ങി. ആ വൈറസ്( കോവിഡ് 19) ലക്ഷക്കണക്കിന് ജീവനുകളെ വേട്ടയാടി മുന്നേറുന്നു. ഒരു അണുവിനെ പോലും തടഞ്ഞു നിർത്താൻ കഴിയാതെ മനുഷ്യൻ അപഹസിക്കപ്പെടുന്നു. ഇത് ഒരു സൂചനയാണ്.മനുഷ്യൻ തന്റെതിന്മകൾ അവസാനിപ്പിച്ചില്ലെങ്കിൽ പ്രകൃതി ഇനി വായുവിലൂടെയും ജലത്തിലൂടെയും ഇതിലും മാരകമായ വൈറസുകൾ അയച്ച് നമ്മെ വേട്ടയാടും. അതിനാൽ ജാഗ്രതയോടെ, കരുതലോടെ നമുക്ക് പ്രകൃതിയെ സംരക്ഷിച്ച് മുന്നേറാം.

അധൊനിയ ജെ പെരെര
6 ബി പള്ളിത്തുറ. എച്ച്.എസ്.എസ്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം