18:26, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21660(സംവാദം | സംഭാവനകൾ)('*[[{{PAGENAME}}/എന്റെ മുറ്റം | എന്റെ മുറ്റം]] {{BoxTop1 | തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എത്രയെത്ര പൂക്കൾ
എന്തു നല്ല പൂക്കൾ
വീടിനും മനസ്സിനും മോടി നൽകും പൂക്കൾ
തെച്ചിപ്പൂവിന് രക്തനിറം
വെള്ള നിറത്തിൽ പിച്ചിപ്പൂ
വാടാമല്ലി വയ്‌ലറ്റിൽ
മഞ്ഞനിറത്തിൽ കൊന്നപ്പൂ
ചെണ്ടുമല്ലി ഓറഞ്ചിൽ
നീലനിറത്തിൽ ശംഖുപുഷ്പം
മുക്കുറ്റിക്കോ സ്വർണനിറം
റോസ് നിറത്തിൽ പനിനീർപൂ
എന്തു നല്ല കാഴ്ച
എന്റെ മുറ്റക്കാഴ്ച
എന്നുമെന്റെ കൂടെ
എന്നാൽ ഞാൻ മറന്ന കാഴ്ച !