Govt. TLPS Mundela/അക്ഷരവൃക്ഷം/അപ്പു
അപ്പു
അപ്പൂ... അപ്പൂ അങ്ങനെ ചെയ്യരുത് ഇവിടെ വാ പറഞ്ഞാൽ കേൾക്കില്ല ഇതൊക്കയാണ് അപ്പുവിൻെറ വീട്ടിൽ എപ്പോഴും കേൾക്കുന്ന ശബ്ദം . അപ്പു മഹാവികൃതിയാണ് . അമ്മയും,അച്ചനും,ചേച്ചിയും,മുത്തശ്ശിയുമാണ് അവൻെറ വീട്ടിൽ ഉളളത്.വികൃതിമാ(തമല്ല അപ്പുവിന് ഒരു കാരൃത്തില്ലൂം (ശദ്ധയുമില്ല ,അവൻ നഖം വൃത്തിയാക്കാറില്ല ,പുറത്തുപോയി കളിച്ചതിനു ശേഷം കെെ കഴുകാതെയാണ് അവൻ ആഹാരം കഴിക്കുന്നത് .അവൻ നന്നായി (ബഷ് ചെയ്യില്ല, അവൻെറ പല്ലിനു മാമ്പഴത്തിൻെറ കളറാണ്. നല്ല മഞ്ഞ . ഒരു ദിവസം രാ(തി അപ്പു കിടന്നൂറങ്ങുമ്പോൾ അവനു ഒരു വയറുവേദന.അച്ചൻ അവനെ ആശുപ(തിയിൽ കൊണ്ട്പോയി അവനെ പരിശോധിച്ചു.ഡോക്ടർ പറഞ്ഞു.അപ്പു നിനക്ക് വയറു വേദന വന്നത് നിൻെറ (ശദ്ധ കുറവു കൊണ്ടാട്ടോ. നീ എപ്പോഴും ശരീരം വൃത്തിയായി സൂക്ഷിക്കണം.എന്നാലേ നിനക്ക് രോഗങ്ങൾ തടയാൻ കഴിയൂ. അപ്പുവിന് അവൻെറ തെറ്റ് മനസ്സിലായി. പിന്നീട് ഒരിക്കലും അവൻെറ വീട്ടിൽ നിന്ന് അങ്ങനെ ചെയ്യരുത് അപ്പു എന്ന് കേട്ടിട്ടില്ല.
|