17:39, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12021(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ഉണരണം ഒരുമിക്കണം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഉണരണം ഒരുമിക്കണം
ജനമനസ്സുകൾ ഒന്നാവണം
ത്യജിക്കണം ജാതി മത
ചിന്തകൾ ഈ വേളയിൽ
അറുക്കണം നമുക്കീ രോഗവ്യാപന
ശൃംഖലതൻ കണ്ണികൾ
അനുസരിച്ചീടുക വീഴ്ചകൂടാതെ
ലഭിക്കുമീ നിർദ്ദേശങ്ങൾ
തീർക്കണം നമുക്ക്
പ്രതിരോധത്തിന്റെ കോട്ടകൾ
പിടിച്ചുകെട്ടണം നമുക്കീ
മഹാമാരിയെ ധരണിയിൽ
ജയിക്കണം നമുക്കീയുദ്ധം
മാനവ നിലനിൽപ്പിനായി
ജയിച്ചു നമ്മൾ വീണ്ടും നല്ല
നാളയെ വരവേൽക്കണം