Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി
കവിത (പ്രകൃതി)
ഇളനീർതൊണ്ടുപോൽ എന്റെ പ്രിയഭൂമിയും
തെളിനീർ അലപോലെ പ്രിയമാ പ്രകൃതിയും
നന്മയാം പൂവിന്റെ മൊട്ടുകളാകവെ
കാടിനാലും മരങ്ങളാലും സമൃദ്ധം
പച്ചയണിഞ്ഞ ഹരിതപ്രദേശമായ്
എന്നും മനസ്സിൽ കുളിർമ പകർന്നിടാൻ
ഇളം കാറ്റനക്കുന്ന വലിയ വൃക്ഷങ്ങളും
ഉണരുമ്മുതൽ കേൾക്കും മധുരഗാനങ്ങൾ
മുത്തുചിപ്പിപോൽ ചിരിക്കുമുഷസ്സും
കുയിലിൻ സ്വരത്താൽ ഉയരുന്ന സന്ധ്യയും
പൊട്ടിച്ചിരിച്ചുകൊണ്ടെത്തുന്ന രാത്രിയും
വശ്യമനോഹര വാങ്മയചിത്രം
ചിത്ത് തണുപ്പിക്കുമാനന്ദ കാഴ്ചകൾ
സമ്മാനിച്ചീടും പ്രകൃതിയതമ്മയായ്
അമ്മതൻ പൂമുഖം എന്തുമനോഹരം
പുലരുമ്പോ കാണുന്ന മഞ്ഞുകൾപോലെ
ഇക്കണ്ടതാണു പഴയ ഭൂമിയെന്നാലും
ഇപ്പം മനുഷ്യൻ നശിപ്പിച്ചതത്രമേൽ
വെന്തുവെണ്ണീരായ് പൊലിഞ്ഞ പ്രകൃതിയും
വറ്റിവരണ്ടതാം കൊച്ചു പുഴകളും
നിലമ്പറ്റിച്ചതായ് കാണുന്ന കുന്നുകൾ
മണ്ണിനാൽ അന്ധ്യമടഞ്ഞ വയലുകൾ
പെട്ടെന്ന് മാഞ്ഞു ഹരിതകച്ചിപ്പികൾ
ഇത്രയ്ക്ക് ഭൂമിയെ വികൃതമാക്കീയതിൽ
ആർക്കാണ് പങ്ക് ? തികച്ചും മനുഷ്യന്
എന്താണ് പങ്കത് ഭൂമി പറഞ്ഞിടും
മത്സരബുദ്ധി വെടിയാം നമുക്കിനി
ചിന്തിച്ചു കൊണ്ട് അറുക്കാമനീതികൾ
ഒന്നിച്ചു നില്ക്കാം ചെറുക്കാം വിപത്തുകൾ
ഒന്നിച്ചുനിന്നാലകറ്റാം ദുരന്തങ്ങൾ............
|