ഗവ. എച്ച് എസ് എസ് ആനപ്പാറ/അക്ഷരവൃക്ഷം/പ്രവാസി
പ്രവാസി
ഒരിടത്തൊരു അപ്പു എന്ന് പേര് ഉള്ള കുട്ടിയുണ്ടായിരുന്നു. അപ്പു തന്റെ അച്ഛനായ ശങ്കരൻകുട്ടിയെ ഇതുവരെ കണ്ടിട്ടില്ല . ശങ്കരൻകുട്ടി ഒരു പ്രവാസിയാണ്. കുടുംബത്തിന്റെ കഷ്ടപ്പാട് കാരണമാണ് ശങ്കരൻകുട്ടി അന്യ രാജ്യത്ത് പോയി ജോലി ചെയ്യുന്നത്. അപ്പുവിന് തന്റെ അച്ഛനായ ശങ്കരൻകുട്ടിയെ കാണാത്തതിൽ അതിയായ വിഷമമുണ്ട് . വിഷമങ്ങൾ മനസ്സിൽ അടക്കി പിടിച്ചു കൊണ്ട് അപ്പു അവന്റെ അച്ഛനെ പറ്റി അന്വേഷിക്കാൻ തുടങ്ങി. അങ്ങനെ അപ്പു എല്ലാം അറിഞ്ഞു; അവന്റെ അച്ഛൻ ഒരു പ്രവാസി യാണെന്നും, കുടുംബത്തിന്റെ കഷ്ടപ്പാട് മൂലമാണ് നാട്ടിൽ വരാത്തത് എന്നും, ശങ്കരൻകുട്ടി അവസാനമായി നാട്ടിൽ വന്നത് അപ്പു ജനിച്ചപ്പോൾ ആണെന്നും. അങ്ങനെ അപ്പുവിനെ പിറന്നാൾ ദിവസം എത്തി . അന്ന് അവൻറെ അമ്മ അവനോട് പറഞ്ഞു: ' മോനെ ഇന്ന് നിന്റെ അച്ഛൻ വരും'. അപ്പോൾ മുതൽ അപ്പുവിന് വല്ലാത്ത സന്തോഷം ആയിരുന്നു. പക്ഷേ, അവന്റെ അച്ഛൻ വന്നില്ല. അപ്പു മുന്നിലെ ചാരുകസേരയിലിരുന്ന്, താടിക്ക് കൈ കൊടുത്തു തേങ്ങി കൊണ്ട് പറഞ്ഞു,: അച്ഛാ... അച്ഛാ... അച്ഛാ...
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- സുൽത്താൻ ബത്തേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- സുൽത്താൻ ബത്തേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- വയനാട് ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ