ജി.യു.പി.എസ്. ചീക്കോട്/അക്ഷരവൃക്ഷം/ഒരുമിക്കാം നല്ല നാളേക്കായ്
ഒരുമിക്കാം നല്ല നാളേക്കായ്
ലോകരാജ്യങ്ങളെ ഒന്നടങ്കം നിശ്ചലമാക്കിയ മഹാമാരി കോവിഡ് 19 അവസ്ഥ ഭീകരമാണെങ്കിലും മലയാളിക്ക് ഒട്ടേറെ ഗുണങ്ങൾ നൽകിയ കുഞ്ഞു വൈറസ് മലയാളിയുടെ ആരോഗ്യ ത്തിൽ ഏറെ മാറ്റങ്ങൾ വരുത്തി . തോന്നലുകൾക്കും സംശയങ്ങൾക്കും എന്തിന് ജലദോഷത്തിന് പോലും മരുന്നിനോടിയവർക്ക് അറുതിയുണ്ടായി. മരുന്ന് വാങ്ങലും കഴിക്കലും നിന്നതോടെ സ്വാഭാവിക പ്രതിരോധ ശേഷി വർധിച്ചു. ജങ്ക് ഫുഡും ഫാസ്റ്റ് ഫുഡും നിർത്തിയതോടെ ഒട്ടേറെ രോഗങ്ങളിൽ നിന്ന് മുക്തരായി. വ്യവസായ ശാലകൾ അടച്ചിട്ടതോടെ ഭൂമിക്ക് ശുദ്ധവായു ലഭിച്ചു. മനുഷ്യൻ വെന്റിലേറ്ററിലായപ്പോൾ ഭൂമി വെൻറിലേറ്ററിൽ നിന്നിറങ്ങി. റോഡപകടങ്ങൾ ക്രമാതീതമായി കുറഞ്ഞു.പൊലിഞ്ഞു പോവേണ്ട എത്രയോ ജീവനുകൾ വീട്ടിൽ സന്തോഷമായിരിക്കുന്നു
|