വി.പി.എ.യു.പി.എസ് വെണ്ടല്ലൂർ/അക്ഷരവൃക്ഷം/മിനിക്കഥ

Schoolwiki സംരംഭത്തിൽ നിന്ന്
16:58, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lalkpza (സംവാദം | സംഭാവനകൾ) ('a{{BoxTop1 | തലക്കെട്ട്= മിനിക്കഥ <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

a

മിനിക്കഥ

കുറേ ദൂരെ ഒരു മനോഹരമായ തോട്ടം ഉണ്ടായിരുന്നു. ആ തോട്ടത്തിന് ഒരു രാജാവുണ്ടായിരുന്നു. രാജാവിന്റെ പേര് ധർമ്മരാജൻ എന്നായിരുന്നു. ഒരു ദിവസം ധർമ്മരാജൻ തോട്ടത്തിലേക്ക് മാലിന്യം, പ്ലാസ്റ്റിക് എന്നിവ കൂട്ടിയിട്ടു. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ രാജാവിന് മാത്രമായി ഒരു അസുഖം പകർന്നു. ഈച്ചകളും കൊതുകുകളും മുട്ടയിട്ടു. പിന്നീട് ആ രാജാവ് ചുറ്റിക്കറങ്ങാൻ പോയപ്പോൾ അവിടത്തെ ആളുകൾക്ക് അസുഖം പകർന്നു. കൊതുക് - മലേറിയ, ഈച്ച - കോളറ പകർത്തി. പിന്നെ ആ നാട് മുഴുവൻ രോഗമായി. വേറെ രാജ്യത്തു നിന്ന് കുറെ ആളുകൾ വന്നു. ആളുകൾക്ക് ഗോത്രത്തലവൻ ഉണ്ട്. ഗോത്രത്തലവൻ പറഞ്ഞു.ഈ പരിസരവും നാടും വൃത്തിയാക്കണം. ഇല്ലെങ്കിൽ നമ്മുടെ ആളുകൾക്ക് അസുഖം പകരും. അവിടെ വൃത്തിയുള്ള വീടുണ്ടായിരുന്നു. അതിൽ അവർ താമസിച്ചു. ഗോത്രത്തലവനും ആളുകളും പരിസരം മുഴുവൻ വൃത്തിയാക്കി.ആ നാട്ടിലുള്ള കുറച്ചു പേർ മരിച്ചു. ബാക്കിയുള്ള ആളുകൾക്ക് അസുഖം കുറഞ്ഞ് കുറഞ്ഞ് വന്നു.അവർ ആ പരിസരം വൃത്തിയാക്കുകയും അസുഖം പകർന്ന ആളുകളുടെ ജീവൻ തിരിച്ചു കിട്ടുകയുo ചെയ്തു. ഇനി ആരും പരിസരം, തോട്ടം, പുഴ, കുളം എന്നീ പ്രധാനപ്പെട്ട സ്ഥലത്ത് പ്ലാസ്റ്റിക് മാലിന്യം കൂട്ടിയിടരുത്.

ഫാദി സാദത്ത്'.സി
3 A വി.പി.എ.യു.പി.എസ് വെണ്ടല്ലൂർ
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ