16:40, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shhsmylapra(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= പ്രകൃതി മാപ്പ് | color= 5 }} <cent...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒരു ജനതതൻ സ്വപ്നത്തിലന്ന്
അന്ത്യക്കുറിവാൻ പ്രളയമായി നീ
അന്ന് പാഞ്ഞു വന്നു.
മനുഷ്യർക്കാട്ടിയ ക്രൂരത കണ്ടിട്ട്
അന്ന് നീ ശുദ്ദികലശമാടി
ഒരു മഴതുള്ളിയേ പെരുമഴയാക്കി
എല്ലാം തകർത്തിട്ട് പോയിമറഞ്ഞു
നിറയുന്ന കണ്ണിലെ പിടയുന്ന മനസ്സിലെ
വിങ്ങൽ ഒരിക്കലും തിർന്നിടാതെ
അകലേക്ക് നോക്കിനാം വിധിയോട് മല്ലിട്ട്
തിരികെ വരുമെന്ന് ഉറക്കെ ചൊല്ലാം
ജീവന് വേണ്ടിയും ഉടുതുണി മാത്രമായി
എല്ലാം ഉപക്ഷിച്ച് പോയി മറഞ്ഞു
സ്വപ്നമോ സ്വത്തോ കൂടെ കരുതിയിട്ട്
എത്രപേർ നമ്മെ വിട്ടേച്ചു പോയി
ഇനിയും വരും ഒരു തലമുറ നിന്നെ
ഇനിയും കരയിക്കില്ല ഒരു നാളും