16:32, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42075(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=കൂട്ടായ്മയുടെ വെല്ലുവിളി | color=...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വീട്ടിലിരിക്കാൻ മടിയെന്നാലും
വീട്ടിൽത്തന്നെ കഴിഞ്ഞു നാം
ഒത്തുനടക്കാൻ കൊത്തിയെന്നാലും
അകലം വച്ചു നടന്നു നാം
നമുക്കുവേണ്ടി യത്നിച്ചീടും
നല്ല മനസ്സുകൾ കണ്ടൂ നാം
അവർക്കുവേണ്ടി തെളിയിച്ചൂ നാം
വീടുകൾ തോറും ദീപങ്ങൾ
മഹാവിപത്തിനു മുൻപിൽ പോലും
കൂട്ടായ് നമ്മൾ നിൽക്കുമ്പോൾ
നമ്മുടെതാമീ കൂട്ട് ചെറുക്കാൻ
ഏതുവിപത്തിന് സാധിക്കും.